topnews

സമുദായം ജീവിക്കാൻ അനുവദിക്കുന്നില്ല; അൻസാരിക്കും കുടുംബത്തിനും ഊരുവിലക്ക്

പത്തനംതിട്ട: സ്വന്തം സമുദായത്തിന്റെ ആക്രമണത്തിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പത്തനംതിട്ടയിലെ കോട്ടാങ്ങൽ സ്വദേശിയായ അൻസാരി. തന്റെ രാഷ്രീയ നിലപാടുകളിൽ എതിർപ്പുള്ള മുസ്‌ലീം സമുദായം തന്നെയും കുടുംബ ത്തേയും ഒറ്റപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയുമാണ്. സമുദായം ഒരുക്കിയ ഊരുവിലക്കിൽ മനംനൊന്ത് അൻസാരി കർമ്മ ന്യൂസിനോട് താൻ അനുഭവിക്കുന്ന യാതനകൾ പങ്കുവെച്ചു. അൻസാരിയും കുടുംബവും അനുഭവിക്കുന്ന ദുരനുഭവങ്ങൾ മുൻപ് കർമ്മ ന്യൂസ് പുറത്തുവിട്ടിരുന്നു.

കർമ്മ ന്യൂസ് അൻസാരിയുടെ വാർത്ത പുറത്തു കൊണ്ട് വന്നതോടെ മുസ്‌ലീം ലീഗ് ജില്ല കമ്മറ്റി അംഗങ്ങളായ ഹുനീസ്, കെ ഇ അബ്ദുറഹ്മാൻ തുടങ്ങിയ പ്രവർത്തകർ ചോദിക്കുന്നത്, തന്നെ ഊരുവിലക്കിയതിന് തെളിവുണ്ടോ എന്നാണെന്ന് അൻസാരി പറയുന്നു. പള്ളിയിലെ മുസ്‌ലിയാർ തന്നെ പന്നിയുടെ മോനെ എന്ന് വിളിച്ചെന്നും അൻസാരി പറയുന്നു. മദ്രസയിൽ പോകുന്നതിൽ നിന്ന് അൻസാരിയുടെ മകളെയും വിലക്കി. ഒരു റേഷൻ കാർഡിന് അപേക്ഷിച്ചിട്ടു പോലും അത് ലഭിക്കുന്നില്ല. തന്നെ ഏതെല്ലാം രീതിയിൽ ബുദ്ധിമുട്ടിക്കാമോ അതെല്ലാം സമുദായം ചെയ്യുന്നുണ്ട്.

ഭാര്യയും രണ്ടു കുട്ടികളുമുള്ള അൻസാരി എന്ന 46 കാരൻ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മത തീവ്ര വാദികളുടെ വധ ഭീക്ഷണിയിലാണ് ഇപ്പോൾ . അൻസാരി പി എഫ് ഐ യുടെ ഭീക്ഷണിയിലാണ്. അവരെത്തി തന്നെ കൊലചെയ്യുമോ എന്ന് അൻസാരി ഭയപ്പെടുന്നു. വിവാഹങ്ങൾക്കോ, മരണാന്തര ചടങ്ങുകൾക്കോ അൻസാരിയും കുടുംബവും പങ്കെടുക്കാൻ പാടില്ലെന്ന് മാത്രമല്ല, വേദ പഠന ക്ലാസ്സിൽ കുട്ടികളെ പരാജയപ്പെടുത്തി പകവീട്ടുക വരെ ഇതിനകം ചെയ്തു കഴിഞ്ഞു.

തന്നെ നിരവധി കള്ളക്കേസിൽ കുടുക്കി. ജയിലിൽ അടയ്ക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് ഉൾപ്പടെ ഇതിന് കൂട്ട് നിന്നതായി അൻസാരി പറയുന്നു. തനിക്കും കുടുംബത്തിനും എതിരെ ഇത്രയേറെ ആക്രമണങ്ങൾ ഉണ്ടായിട്ടും അൻസാരി ഇന്നും അതേ സ്ഥലത്ത് തന്നെ തുടരുകയാണ്. തന്റെ സ്വന്തം സമുദായത്തെ എതിർത്ത് നിന്ന് കൊണ്ടാണ് അൻസാരി മുന്നോട്ട് പോകുന്നത്. എന്നാൽ ഈ മനുഷ്യനെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്ന തയ്യാറെടുപ്പിലാണ് സമുദായ നേതാക്കൾ.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago