entertainment

മമ്മൂക്ക സെറ്റില്‍ ഡാന്‍സ് കളിക്കും, ലാലേട്ടന്‍ സെറ്റില്‍ കളിയാക്കി ചിരിപ്പിക്കും, അന്‍സിബ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ ഹസന്‍. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് നടി പറയുന്നുണ്ട്. മമ്മൂക്കയും ലാലേട്ടനും പത്ത് പേജ് ഡയലോഗുകള്‍ തെറ്റിക്കാതെ പറയാറുണ്ടെന്നും, അത് എങ്ങനെ സാധിക്കുന്നു എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും അന്‍സിബ പറയുന്നു.

അന്‍സിബയുടെ വാക്കുകള്‍, മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്. പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കിലും ചുമ്മാ സ്‌കാന്‍ ചെയ്യുന്നു, ഡയലോഗുകള്‍ പറയുന്നു. ഒരു വാക്ക് പോലും തെറ്റില്ല. നമ്മളാണെങ്കില്‍ അത് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ പഠിച്ച് തുടങ്ങി പ്രാക്ടീസ് ചെയ്യും. എന്നിട്ട് തെറ്റിക്കുകയും ചെയ്യും. ഇത് എങ്ങനെ സാധിക്കുന്നു എന്ന് രണ്ട് പേരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. രണ്ട് പേരും അനുഭവം കൊണ്ടാണ് എന്നാണ് പറയുന്നത്. അനുഭവം എന്ന് പറയുന്നത് തന്നെ അവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ള കഴിവ് തന്നെയാണല്ലോ. പിന്നെ ദൈവം മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് പറയുന്ന രണ്ട് പേരെ തന്നെയല്ലേ ഉണ്ടാക്കിയിട്ടുള്ളു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഉള്ള ഒരു കഴിവാണത്.

മമ്മൂക്ക സെറ്റില്‍ എപ്പോഴും കഥാപാത്രമായി ഇരിക്കാറുള്ളു എന്ന് വെറുതെ പറയുകയാണ്. ലാലേട്ടനെ പോലെ മമ്മൂക്കയും പാട്ട് പാടി ലലല പാടി നടക്കും. രണ്ട് പേരും ആ ഒരു കാര്യത്തിലും സമാനമാണ്. മമ്മൂക്ക അഭിനയിക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ പാട്ട് പാടും, കൂടെ ഡാന്‍സും കളിക്കും, ഹിപ്പ് മൂവ്‌മെന്റ്‌സും ചെയ്യാറുണ്ട്. എന്നിട്ടാണ് ഈ പത്ത് പേജ് ഡയലോഗുകളൊക്കെ എളുപ്പത്തില്‍ പറയുന്നത്. മമ്മുക്ക ചിരിപ്പിക്കുമ്പോള്‍ കണ്‍ട്രോള്‍ വിട്ട് എന്നോട്ട് ചിരിച്ച് പോകും. എപ്പോഴും അങ്ങനെയാണ്.

ലാലേട്ടനും എപ്പോഴും ചിരിപ്പിക്കും, കളിയാക്കും. നമ്മള്‍ ഓപ്പോസിറ്റ് നിന്ന് അഭിനയിക്കുന്ന സമയത്ത് സജഷന്‍ ഷോട്ടൊക്കെയാണെങ്കില്‍ ലാലേട്ടന്‍ കളിയാക്കി ചിരിക്കും. ചിരി പിടിച്ച് നിന്ന് ഞാന്‍ അഭിനയിക്കും. ഷോട്ട് കഴിഞ്ഞ ഉടനെ പൊട്ടി ചിരിച്ച് പോകും.

ദ്യശ്യം സിനിമയില്‍ എന്റേത് ഒരു മൂഡി കഥാപാത്രമായിരുന്നത് കൊണ്ട് ലാലേട്ടന്‍ ചിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും ഞാന്‍ അത്ര ചിരിക്കൂല. ജീത്തു സാര്‍ അപ്പുറത്ത് നിന്ന് നോക്കും, എന്നിട്ട് എന്നെ നോക്കിയിട്ട് എടോ ചിരിക്കല്ലടോ എന്ന് പറയും. ചിരിക്കരുത് എന്ന് ഇടയ്ക്കിടയ്ക്ക് ജീത്തു സാര്‍ ഓര്‍മ്മിപ്പിക്കും. അത് കൊണ്ട് ലാലേട്ടന്‍ ചിരിപ്പിച്ചാലും ഞാന്‍ പകുതി മാത്രം ചിരിക്കാറുള്ളു, മുഴുവനും ചിരിക്കില്ല. ആ കഥാപാത്രം വിട്ട് പോകാതിരിക്കാന്‍ വേണ്ടിയാണത്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

10 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

11 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

43 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

49 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago