entertainment

ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചിലര്‍ ഭര്‍ത്താവിനെ അന്വേഷിക്കാറുണ്ട്, വിവാഹം എന്നുണ്ടാകുമെന്ന് ചോദിക്കുന്നവരുണ്ട്, അന്‍സിബ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ ഹസ്സന്‍. മലയാളത്തിലും തമിഴിലുമായി സജീവമാണ് താരം. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട മലയാള ചിത്രങ്ങളെ കുറിച്ചും തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചും തുറന്ന് പറയുകയാണ് അന്‍സിബ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവസാന നിമിഷം തനിക്ക് നഷ്ടപ്പെട്ട ചിത്രത്തെ കുറിച്ചും നടി മനസ് തുറന്നത്.

അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ, അവസാന നിമിഷം നഷ്ടപ്പെട്ട സിനിമകള്‍ കുറേ ഉണ്ട്. ‘ആദ്യം നഷ്ടപ്പെട്ട ചിത്രം സെല്ലുലോയ്ഡ് ആയിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നു. എന്നെ സെലക്ട് ചെയ്തപ്പോള്‍ തന്നെ കമല്‍ സാര്‍ പറഞ്ഞിരുന്നു ശരിക്കും ചെറിയ കണ്ണുള്ള ചുരുണ്ട മുടിയൊക്കെയുള്ള കുട്ടിയെ ആണ് വേണ്ടതെന്ന്.

ഭാവന ചേച്ചിയെ മേക്ക് ഓവര്‍ ചെയ്യിച്ചായിരുന്നു നമ്മള്‍ എന്ന സിനിമയില്‍ അഭിനയിപ്പിച്ചത്. അതുപോലെ ആര്‍ടിസ്റ്റിനെ കിട്ടിയില്ലെങ്കില്‍ അന്‍സിബയ്ക്ക് തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വിചാരിച്ചു അങ്ങനെ ഒരാളെ കിട്ടാന്‍ സാധ്യത കുറവായിരിക്കുമെന്ന്. എന്നാല്‍ അവസാന നിമിഷം അവര്‍ക്ക് ചാന്ദ്നിയെ കിട്ടി. അങ്ങനെ എന്നെ റീപ്ലേസ് ചെയ്തു. അപ്പോള്‍ ഭയങ്കര സങ്കടമുണ്ടായിരുന്നു. പിന്നെ അത് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ദൃശ്യം കിട്ടിയല്ലോ.

ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അന്‍സിബയുടെ മറുപടി. മറ്റാരുമല്ല അത് നടന്‍ സൂര്യയാണ്. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. എന്റെ വിവാഹം കഴിഞ്ഞെന്ന ഗോസിപ്പുകളാണ് കൂടുതലായി കണ്ടത്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ചിലര്‍ ഭര്‍ത്താവിനെ അന്വേഷിക്കാറുണ്ട്. വിവാഹം എന്നുണ്ടാകുമെന്ന് ചോദിക്കുന്നവരുണ്ട്. ഇഷ്ടപ്പെടുന്ന ആളെ കണ്ടാല്‍ വിവാഹം കഴിക്കാമെന്നാണ് അവര്‍ക്ക് നല്‍കുന്ന മറുപടി. എന്നെ മനസിലാക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയായി എത്തേണ്ടതെന്ന് ആഗ്രഹമുണ്ട്. ചില ഗോസിപ്പുകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

10 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

11 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

43 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

49 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago