entertainment

ചിട്ടി റോബോര്‍ട്ട് പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്യുന്നത് പോലെയാണ് ലാലേട്ടന്‍ ഡയലോഗ് വായിക്കുന്നത്, അന്‍സിബ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്‍സിബ ഹസന്‍. നിരവധി ചിത്രങ്ങളില്‍ താരത്തെ തേടി അവസരങ്ങള്‍ എത്തി. അവതാരകയായപും നടി തിളങ്ങിയിട്ടുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ് അന്‍സിബയുടെ പുതിയ ചിത്രം. മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലാണ് അന്‍സിബ ചിത്രത്തില്‍ എത്തുക. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ, മോഹന്‍ലാലിനൊപ്പം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തും അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കവെയാണ് ലാലിനെ ചിട്ടി എന്ന റോബോര്‍ട്ടുമായി അന്‍സിബ താരതമ്യം ചെയ്തത്. വലിയ വലിയ താരങ്ങള്‍ പോലും മോഹന്‍ലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ഒരു അവസരത്തിനായി കാത്തിരിയ്ക്കുമ്പോള്‍ എനിക്ക് തുടരെ തുടരെ രണ്ട് ചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റി. അതും മകളുടെ വേഷത്തില്‍. ദൃശ്യം 2 യില്‍ തൊണ്ണൂറ് ശതമാനവും തനിക്ക് ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളായിരുന്നു.

മൂന്നും നാലും പേജുള്ള ഡയലോഗുകളാണ് ഓരോ ദിവസവും കൊണ്ടു തരുന്നത്. ഞാനൊക്കെ അത് മനപാഠം പഠിച്ച് തെറ്റിപ്പോവാതെ പറയാനുള്ള ശ്രമത്തിലായിരിയ്ക്കും. എന്നാല്‍ ലാലേട്ടന്‍ വന്ന്, ഒന്ന് നോക്കട്ടെ മോളെ എന്ന് പറഞ്ഞ് അതൊന്ന് മറിച്ചു നോക്കും. എന്തിരനിലെ ചിട്ടി റോബോര്‍ട്ട് പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്യുന്നത് പോലെയാണ് അത്. പെട്ടന്നൊന്ന് മറിച്ചു നോക്കുമ്‌ബോഴേക്കും ലാലേട്ടന്‍ എല്ലാം പഠിയ്ക്കും. പിന്നെ ഒറ്റ ടേക്കില്‍ മൂന്ന് നാല് പേജുള്ള ഡയലോഗ് ഒരക്ഷരം പോലും തെറ്റി പോവാതെ പറയും. അതൊക്കെ കണ്ടു നില്‍ക്കാന്‍ കഴിയുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

മീന ചേച്ചിയും മലയാളം ഡയലോഗുകളെല്ലാം പെട്ടന്ന് പഠിച്ച് അവതരിപ്പിയ്ക്കുന്നത് അത്ഭുതം തന്നെയാണ്. എല്ലാവരും ഒറ്റ ടേക്കിന് ഓകെയാണ്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരാതിരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും. അത്രയേറെ ശ്രദ്ധയോടെയാണ് ഓരോ സീനും ചെയ്യുന്നത്.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

24 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

31 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

60 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago