entertainment

‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് കമന്റ് ഇട്ട ആളുടെ നമ്പർ തപ്പിപിടിച്ച് ഭാര്യയെ വിളിച്ചു- അൻസിബ ഹസൻ

ആദ്യമൊക്കെ ഹോട്ട് ഹീറോയിൻ എന്ന് പറഞ്ഞ് കമന്റുകൾ വരുമ്പോൾ ഒരുപാട് വിഷമം തോന്നുമായിരുന്നെന്ന് തുറന്നു പറഞ്ഞ് അൻസിബ ഹസൻ. സിബിഐ ഫൈവിലാണ് അവസാനമായി അൻസിബ അഭിനയിച്ചത്

സോഷ്യൽ മീഡിയ ഒക്കെ ആക്ടീവ് ആയി തുടങ്ങുന്ന സമയമാണ് അത്. ഞാനാണെങ്കിൽ പക്ക ഒരു വില്ലേജിൽ നിന്ന് വരുന്ന പെൺകുട്ടിയും. ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് സൂം ചെയ്ത് പോസ്റ്റ് ഇടും. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചു എങ്കിലും പിന്നീട് അത് ഒഴിവാക്കാൻ സാധിച്ചു.

മോശം കമന്റുകൾക്ക് എതിരെ പ്രതികരിച്ച സന്ദർഭങ്ങളും ഉണ്ട്. ഞാൻ ഒരു ഷോ ഹോസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു അത്. അന്ന് ഗസ്റ്റ് ആയി വന്നത് തമിഴ് നടൻ ആര്യയാണ്. ആര്യയ്‌ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിന് ഇടെ ശരീരത്തിന്റെ ‘ഇന്ന’ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് കമന്റ് ഇട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ട്. ഞാൻ വല്ലാതെ ആയിപ്പോയി. എങ്ങിനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.

ഷോ കഴിഞ്ഞ് ഞാൻ മാറി ഇരുന്ന് വിഷമിയ്ക്കുന്നത് കണ്ടപ്പോൾ ക്രൂ മൊത്തം വന്നു. എന്താ പ്രശ്‌നം എന്ന് ചോദിച്ചു. അപ്പോൾ തന്നെ അയാളെ തപ്പി. നോക്കുമ്പോൾ ഒറിജിനൽ ഐഡിയിൽ നിന്ന് തന്നെയാണ് അയാൾ കമന്റ് ഇട്ടിരിയ്ക്കുന്നത്. പെട്ടന്ന് തന്നെ മൊബൈൽ നമ്പറും കിട്ടി. അപ്പോൾ തന്നെ വിളിച്ചു. ഭാര്യയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. ‘ചേച്ചീ ചേച്ചിയുടെ ഭർത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു, എന്താ വേണ്ടത്’ എന്ന് ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ആ വാക്ക് ഞാൻ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവൻ സപ്പോർട്ട് ചെയ്തു. ഇപ്പോൾ അത്തരം കമന്റുകളോട് പ്രതികരിക്കാനറിയാം.

ആ ഭാര്യയെ വേദനിപ്പിയ്ക്കണം എന്ന് ഞാൻ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോൾ അവർ വല്ലാതെയായി. പക്ഷെ ഭാര്യയും, അവർക്കൊരു മകൾ ഉണ്ടെങ്കിൽ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ല എന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത്.

റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ബി​ഗ്സ്ക്രീനിലേക്കെത്തുന്നത്. തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ,എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. മോഹൻലാലിന്റെ മകളായി ​ഗംഭീരപ്രകടനമാണ് താരം കാഴ്ചവെച്ചത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

18 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

19 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

35 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

43 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

44 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago