kerala

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ തള്ളി

മറുനാടൻ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ തള്ളി. മറുനാടൻ മലയാളിയുടെ ചെയ്തികൾ മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിശിതമായ വിമർശനമാണ്‌ ഹൈക്കോടതി നല്കിയത്.എസ് സി – എസ് ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ രക്ഷക്ക് ഹൈക്കോടതിയും എത്തിയില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു ഷാജന്റെ മുൻ കൂർ ജാമ്യത്തിലെ വിധി കാത്ത് ഇരുന്നത്. ഹൈക്കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിക്ക് ശേഷം ഇനി സുപ്രീം കോടതിയേ സമീപിക്കുമോ എന്നും വ്യക്തമല്ല.മറുനാടൻ ജീവനക്കാരും വലിയ പ്രതീക്ഷയിൽ ആയിരുന്നു. ഹൈക്കോടതിയിൽ ഷാജനു സത്യം ബോധിപ്പിക്കാൻ ആകും എന്നും കരുതിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും പി വി ശ്രീനജന് വേണ്ടി അഡ്വ.അരുണ്‍കുമാറുമാണ് ഹാജരായത്.

ഷാജൻ സ്കറിയയുടെ വക്കീലിന്റെ വാദങ്ങൾ ഹൈക്കോടതി നിരാകരിക്കുകയായിരുന്നു.മറുനാടന്‍ മലയാളിയുടെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് ഹൈക്കോടതി.മാധ്യമ പ്രവര്‍ത്തകരെ മാധ്യമ പ്രവര്‍ത്തനത്തില്‍ മുന്നോട്ട് നയിക്കാനാണ് നാല് ഡബ്ല്യൂ (W) ഉപയോഗിക്കുന്നത്. ഇത് വാര്‍ത്തയുടെ കൃത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തും. നാല് ഡബ്ല്യൂവും ഒരു എച്ചും (H) മാധ്യമ പ്രവര്‍ത്തകര്‍ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്നു. എന്നാല്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലെ വീഡിയോ വഴി നാല് ഡബ്ല്യൂവിന് പകരം നാല് ഡി (D) (അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും നശിപ്പിക്കലും തകര്‍ക്കലും) ആണ് ഉപയോഗിക്കുന്നതെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലൂടെ ഷാജന്‍ സ്‌കറിയ പ്രസിദ്ധീകരിച്ച വീഡിയോ അധിക്ഷേപവും അപമാനിക്കുന്നതും ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

2 ആഴ്ച്ചയോളമായി ഷാജനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം പോലീസ് പരതുന്നു എങ്കിലും ഷാജൻ ഒളിവിലാണ്‌. കേരളം വിട്ടതായാണ്‌ സൂചനകൾ. ഇതിനിടെ മറുനാടൻ മലയാളിയേ അനുകൂലിച്ച് കെമാൽ പാഷ, വി ഡി സതീശൻ, കെ സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ , ശോഭാ സുരേന്ദ്രൻ എന്നിവർ രംഗത്ത് വരികയുണ്ടായി.മറുനാടൻ മലയാളി ഓഫീസിൽ പല തവണ പോലീസ് എത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് മറുനാടൻ മലയാളി ന്യൂസ് റീഡർ ആയ സുദർശൻ നമ്പൂതിരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സുദർശൻ ജയിലിൽ ആണ്‌. ലൈംഗീക പീഢന കേസിലെ സ്ത്രീയുടെ പേരും വിവരങ്ങളും ചിത്രവും വീഡിയോയും വയ്ച്ച് ഇരക്കെതിരേ വാർത്ത ചെയ്ത കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് ഉണ്ടായത്

ഷാജൻ സ്കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വ്യക്തി വൈരാഗ്യം മൂലവും ചില വാർത്തകളുടെ പേരിലും പരാതിക്കാരൻ കേസ് കൊടുത്തു എന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നു എന്നും ഷാജന്റെ വക്കീൽ വാദിച്ചു

എന്നാൽ ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ സ്കറിയ ഒരു ആശ്വാസവും അർഹിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയ കേസിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്‌. അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌.

ഒളിവിൽ തുടരവേയാണ്‌ ഷാജൻ സ്കറിയക്ക് ഇ ഡി നോട്ടീസ് ലഭിച്ചത്.വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിൽ ഇ ഡി കേസ് എടുത്തു എന്നതാണ്‌ ഇ ഡിയുടെ നടപടിക്ക് കാരണം. മുമ്പ് 40 ലക്ഷത്തോളം രൂപയുടെ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് ഷാജനും ഭാര്യയും ലണ്ടനിൽ പോയിരുന്നു. ഷാജൻ സ്കറിയയുടെ ഭാര്യ ബോബി അലോഷ്യസ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടുകയുണ്ടായി. തുടർന്ന് പരിശീലനങ്ങൾക്കായാണ്‌ യു കെയിൽ വിട്ടത്. ബ്രിട്ടനിലെ പരിശീലനം കഴിഞ്ഞ് കേരളത്തിലെ സ്കൂൾ കുട്ടികളേ പരിശീലിപ്പിക്കാൻ ആയിരുന്നു ബോബിയെ അയച്ചത്. എന്നാൽ ഇവർ നടപടി ക്രമം പാലിക്കുകയും യു കെയിൽ ഏറെ നാൾ തങ്ങി അവിടെ ബിസിനസും മറ്റ് ജോലികളിലും ഏർപ്പെട്ടു എന്നാണ്‌ പരാതി.സർക്കാർ ഫണ്ട് ചിലവാക്കി പോയതിനാൽ ആ ലക്ഷ്യം നിറവേറ്റാതെ യു.കെയിൽ ചെന്നപ്പോൾ മറ്റ് പരിപാടികളിൽ ഏർപ്പെട്ട് തിരികെ നാട്ടിൽ എത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ്‌ ഇ ഡിയുടെ നടപടി എന്നും അറിയുന്നു. എന്തായാലും ഭരണ പക്ഷവും പി വി അൻ വറും ചേർന്ന് എല്ലാ രീതിയിലും ഷാജൻ സ്കറിയക്കെതിരെ നീങ്ങുകയാണ്‌. ഒന്നല്ല നിരവധി കേസുകളാണ്‌ ഇവർ വരുത്തി വയ്ച്ചിരിക്കുന്നത്.

 

 

 

 

 

 

Karma News Editorial

Recent Posts

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

2 mins ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

33 mins ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

38 mins ago

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്

നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ‌ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…

1 hour ago

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ…

2 hours ago

ട്വന്റി 20 ലോക കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്തു

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…

2 hours ago