ആന്റിവൈറസ് സംരംഭകന് ജോണ്‍ ഡേവിഡ് മക്കഫിയെ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസ്സായിരുന്നു. നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി സ്പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. 2014നും 2018നും ഇടയില്‍ അമേരിക്കയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മക്കഫി ദശലക്ഷക്കണക്കിന് ഡോളറിന്റെ വീഴ്ച വരുത്തിയിരുന്നു.
പിന്നീട് ക്രിപ്റ്റോ കറന്‍സി, കണ്‍സള്‍ട്ടിംഗ് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വന്‍ വരുമാനം നേടിയെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇദ്ദേഹം വീഴ്ച വരുത്തി. ഇതുമായി ബന്ധപ്പെട്ടാണ് മക്കഫിക്കെതിരെ കേസെടുത്തതും പിന്നീട് അറസ്റ്റിലായതും. മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം. മക്കഫിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
1987ല്‍ കലിഫോര്‍ണിയയിലാണ് മക്കഫി അസോസിയേറ്റ്സ് എന്ന പേരില്‍ സോഫ്റ്റ്വെയര് സ്ഥാപനം ആരംഭിച്ചത്. 1990ല്‍ 50 ദശലക്ഷം യു.എസ് ഡോളര്‍ വരുമാനം മക്കഫിക്കുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…