entertainment

‘സംസാരത്തില്‍ നിന്നും മനസിലായതാണ്; ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

വന്‍ വിജയം നേടി മുന്നേറുകയാണ് ദൃശ്യം2. അതിന്റെ സന്തോഷത്തിലാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും. ജീത്തു ജോസഫിന്റെ കഥയും തിരക്കഥയും അത്രത്തോളം ഒന്നാം ഭാഗത്തോട് നീതി പുലര്‍ത്തുന്നുവെന്നാണ് പ്രേക്ഷകാഭിപ്രായം. മികച്ച അഭിപ്രായങ്ങള്‍ ഉയരുനമ്പോള്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗമുണ്ടായേക്കുമെന്ന് സൂചിപ്പിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

‘ദൃശ്യം 3 ജീത്തുവിന്റെ മനസിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസിലായതാണ്. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാല്‍സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. ദൃശ്യം 2വിന് എല്ലാ ഭാഷയിലും റീമേക്ക് ഉണ്ടാവുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയ്യേറ്ററില്‍ റിലീസാകാത്തതില്‍ നിരാശയുണ്ട്. സിനിമ തിയ്യേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് ആഗ്രഹമുളള ആളാണ് ഞാന്‍. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഒടിടി റിലീസാക്കിയത്.

ദൃശ്യം വന്നപ്പോഴാണ് മലയാള സിനിമയുടെ ചലനം വേറൊരു തലത്തിലേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം മലയാളത്തില്‍ ഒരുപാട് സിനിമകളുടെ വിജയം സംഭവിച്ചിട്ടുണ്ട്. അപ്പോള്‍ അതിന്റെയൊരു രണ്ടാം ഭാഗം വരുമ്പോള്‍ വളരെ സൂക്ഷിക്കുകയും വേണം. രണ്ടാം ഭാഗങ്ങളുടെ വിജയം വളരെ അപൂര്‍വ്വമാണ്.

വളരെ അധികം സമയം എടുത്താണ് ജീത്തു കഥ രൂപപ്പെടുത്തിയത്. തുടര്‍ന്ന് സിനിമ ഈ സമയം തന്നെ ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കണം എന്നതായിരുന്നു തീരുമാനത്തിന് പിന്നിലെന്നും ആന്റണി പറയുന്നു. ലോകത്ത് എല്ലായിടത്ത് നിന്നും ഉളളവര്‍ക്ക് ഒരേസമയം ഇപ്പോള്‍ സിനിമ കാണാന്‍ സാധിച്ചു. വലിയ സന്തോഷമുണ്ട്. ലാല്‍സാറുമായും ജിത്തുവുമായും സംസാരിച്ചിരുന്നു. അവരുടെ സന്തോഷം കൂടി പങ്കുവെക്കുകയാണ്.’ ആന്റണി പെരുമ്പാവൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Karma News Editorial

Recent Posts

ED ഇറങ്ങി എന്ന് കണ്ടപ്പോൾ ടർബോയുടെ കളക്ഷൻ സ്വിച്ച് ഇട്ടത് പോലെ നിന്നു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

15 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

47 mins ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

1 hour ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

2 hours ago