മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ കരിയറിലെ അന്‍പത് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. പ്രിയ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. സഹതാരങ്ങളും സിനിമ പ്രവര്‍ത്തകരും ആരാധകരും താരത്തിന് ആശംസകളറിയിച്ചു രംഗത്തെത്തി. ഇപ്പോള്‍ നടി അനു സിതാര മമ്മൂട്ടിയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് വിവിധ അഭിമുഖങ്ങളില്‍ അനു സിതാര പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം മുമ്പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ അുന സിതാര അഭിനയിച്ചിരുന്നു. കൂടാതെ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കത്തില്‍ പ്രധാന വേഷത്തില്‍ അനു സിതാര എത്തിയിരുന്നു.
അനു സിതാര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയെ വാഴ്ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസാ വാക്കുകള്‍, അതിങ്ങനെയാണ്. ‘അന്‍പതാണ്ടോളം ഞങ്ങളെ വിസ്മയിപ്പിച്ച, സന്തോഷിപ്പിച്ച, കരയിപ്പിച്ച.. കഥയിലേയും ജീവിതത്തിലെയും സ്വപ്നങ്ങളിലെയും നായകന്.. ഞങ്ങളുടെ സൂര്യതേജസ്സിന് ആശംസകള്‍’.
‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തോടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച അനുവിനെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് തേടിയെത്തുന്നത്. പൊട്ടാസ് ബോംബിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിട്ട താരമാണ് അനു സിത്താര.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…