entertainment

ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ- അനു സിതാര

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്.

ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിൽ ആണ് താരം. അനുസിതാര ഷെയർ ചെയ്ത രസകരമായ പോസ്റ്റ് വൈറലാകുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് അനുസിതാര ഈ രസകരമായ പോസ്റ്റ് ഷെയർ ചെയ്തത്. താൻ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭർത്താവിനെ ആയിരുന്നു അനുസിതാര തുറന്നുകാട്ടിയത്. “ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?” ഇതായിരുന്നു ചിത്രത്തിനൊപ്പം അനുസിതാര പങ്കുവെച്ച കുറിപ്പ്. ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

37 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

42 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

2 hours ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago