entertainment

കുറച്ചു കഴിഞ്ഞപ്പോൾ തോളത്ത് കൈയ്യിട്ട് നടക്കാന്‍ തുടങ്ങി, പുതിയ ആളെ കിട്ടിയ ഫീല്‍ ആയിരുന്നില്ല അവളെ കണ്ടപ്പോള്‍- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

നിമിഷ സജയനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം . ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് നിമിഷയെന്ന് നടി പറയുന്നു. നിമിഷയെ കുറിച്ച് അടുത്ത സുഹൃത്ത് അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടില്‍ വന്നതായും അനു സിത്താര പറഞ്ഞു.

വാക്കുകൾ, ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടിലേക്ക് വന്നിരുന്നു. നാലഞ്ച് ദിവസം നില്‍ക്കാനായി വന്നതാണ്. അതിന് ശേഷം തങ്ങള്‍ ഒരുമിച്ച് എറണാകുളത്തേക്ക് പോയി. നിമിഷയെ താന്‍ ആദ്യമായി കാണുന്നത് ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വച്ചാണ്. താന്‍ ആദ്യമായി കണ്ടുമുട്ടുന്ന ഒരാളുമായി പെട്ടെന്ന് കമ്പനിയാകും. ഒരുപാട് നേരം സംസാരിച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ തോളത്ത് കൈയ്യിട്ട് നടക്കാന്‍ തുടങ്ങി. തനിക്കെന്തോ പുതിയ ആളെ കിട്ടിയ ഫീല്‍ ആയിരുന്നില്ല അവളെ കണ്ടപ്പോള്‍. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും അടിപൊളിയായി പോകുന്നുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്‍ക്കും അങ്ങനൊരു സുഹൃത്ത് ഉണ്ടായിക്കൂടണമെന്നില്ല.

പ്രത്യേകിച്ച് തങ്ങള്‍ സെയിം ഫീല്‍ഡില്‍ നിന്നാകുമ്പോള്‍. ഒരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. തനിക്ക് ലൈഫില്‍ കിട്ടിയ വലിയൊരു കൂട്ടാണ് നിമിഷയുടെ കൂട്ട്. തീര്‍ച്ചയായിട്ടും ഇതുപോലെ തന്നെ മുന്നോട്ടും ഉണ്ടാകും എന്ന് അനു സിത്താര വ്യക്തമാക്കി

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago