entertainment

പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് താരം, വാക്കുകൾ, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞു. വിവാഹശേഷം സ്വാഭാവികമായും മാറ്റങ്ങൾ ഒരുപാട് വന്നിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാൽ കുറച്ച് കൂടി മെച്ച്വേർഡ് ആകും. നമ്മൾ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങും. മുൻപേ നമുക്ക് കാര്യങ്ങൾ പറഞ്ഞ് തരാനും കാര്യങ്ങൾ നോക്കാനും അച്ഛനും അമ്മയും ഉണ്ട്. ഇപ്പോൾ അങ്ങനെയല്ലല്ലോ. നമ്മൾ തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. അങ്ങനെ കുറേ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. വിഷ്ണുവേട്ടൻ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്. എന്റെ ഫോട്ടോസും ഏട്ടൻ തന്നെയാണ് എടുക്കുന്നത്.

പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത് ഡിഗ്രി ഫൈനൽ ഇയറിൽ എത്തിയപ്പോഴാണ്. ഫൈനൽ ഇയർ കഴിയാറായപ്പോഴേക്കും ഞങ്ങളുടെ കല്യാണവും കഴിഞ്ഞു. എന്റെ ഫസ്റ്റ് മൂവി, ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ചെയ്തതാണ്. ചെറിയൊരു സിനിമയായിരുന്നു. അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയകഥ ചെയ്തു. ശേഷം അനാർക്കലി, ഹാപ്പി വെഡ്ഡിങ് ആണ് കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ചിത്രം.

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

6 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

7 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

7 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

8 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

8 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

9 hours ago