social issues

വിശപ്പിന്റെ കത്തുന്ന വിളി ആലോചിച്ചു ആ പാവം സ്ത്രീയ്ക്കു വേറെ നിവര്‍ത്തി ഉണ്ടായികാണില്ല, ഡോ. അനുജ ജോസഫ് പറയുന്നു

കഴിഞ്ഞ ദിവസമാണ് വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മീന്‍ പാത്രം ആറ്റിങ്ങല്‍ നഗരസഭ ഉദ്യോഗസ്ഥര്‍ എടുത്തെറിഞ്ഞത്. ഒരു നേരത്തെ അന്നത്തിനായി മീന്‍ വില്‍പ്പന നടത്തിയ സ്ത്രീക്ക് നേരെ യാതൊരു ദയയുമില്ലാതെയായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്.

എത്ര പറഞ്ഞാലും അനുസരിക്കില്ല, പിന്നെ ഞങ്ങള്‍ എന്താ ചെയ്യുക എന്നുള്ള ഡയലോഗ് വേണ്ട സാറന്മാരെ, വിശപ്പിന്റെ കത്തുന്ന വിളി ആലോചിച്ചു ആ പാവം സ്ത്രീയ്ക്കു വേറെ നിവര്‍ത്തി ഉണ്ടായികാണില്ല അതാവാം സത്യം. ഒരു പക്ഷെ അരപ്പട്ടിണിയും മുഴു പട്ടിണിയുമായി കഴിയുന്ന അവരുടെ വീട്ടിലെ അന്നത്തിനുള്ള വകയാണ് ‘അധികൃതര്‍’ ആ വലിച്ചെറിഞ്ഞത്.ഹൃദയഭേദകമായ ആ സ്ത്രീയുടെ നിലവിളിക്കു പോലും ഏമാന്മാരുടെ കാര്യക്ഷമതയെ തകര്‍ക്കാന്‍ കഴിയാതെ പോയതും ചിന്തനീയം-അനുജ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. അനുജ ജോസഫിന്റെ കുറിപ്പ്, ഒരു നേരത്തെ പട്ടിണിയെങ്കിലും മാറി കിട്ടുമല്ലോ എന്നു കരുതി പൊരിവെയിലത്തും മറ്റും മീന്‍ കച്ചവടം നടത്തുന്നവരുടെ വയറ്റത്തടിച്ചുള്ള ഈ നിയമനിര്‍വ്വഹണം കുറച്ചു കഷ്ടം തന്നാണെ. ആറ്റിങ്ങല്‍ നഗര സഭാധികൃതരുടെ കാര്യപ്രാപ്തി ചര്‍ച്ച ചെയ്യപ്പെടേണമെന്നതില്‍ ഒരു സംശയവും വേണ്ട, അത്തരത്തില്‍ ആണ് മീന്‍ നിറച്ച പാത്രം ഉള്‍പ്പെടെ നിരത്തിലേക്ക് അവര്‍ വലിച്ചെറിഞ്ഞത്. വഴിയോരകച്ചവടം ഒഴിപ്പിക്കലിന്റെ ഭാഗമായിട്ടാണ് മേല്‍പ്പറഞ്ഞ സംഭവം അരങ്ങേറിയത്.

എത്ര പറഞ്ഞാലും അനുസരിക്കില്ല, പിന്നെ ഞങ്ങള്‍ എന്താ ചെയ്യുക എന്നുള്ള ഡയലോഗ് വേണ്ട സാറന്മാരെ, വിശപ്പിന്റെ കത്തുന്ന വിളി ആലോചിച്ചു ആ പാവം സ്ത്രീയ്ക്കു വേറെ നിവര്‍ത്തി ഉണ്ടായികാണില്ല അതാവാം സത്യം. ഒരു പക്ഷെ അരപ്പട്ടിണിയും മുഴു പട്ടിണിയുമായി കഴിയുന്ന അവരുടെ വീട്ടിലെ അന്നത്തിനുള്ള വകയാണ് ‘അധികൃതര്‍’ ആ വലിച്ചെറിഞ്ഞത്.ഹൃദയഭേദകമായ ആ സ്ത്രീയുടെ നിലവിളിക്കു പോലും ഏമാന്മാരുടെ കാര്യക്ഷമതയെ തകര്‍ക്കാന്‍ കഴിയാതെ പോയതും ചിന്തനീയം.

മുന്‍പൊരിക്കല്‍ എവിടെയോ വായിച്ചത് ഓര്‍മ വരുന്നു,വീട് ഒഴിപ്പിക്കലിന്റെ ഭാഗമായി കടന്നു ചെന്ന ഒരു പോലീസുഉദ്യോഗസ്ഥന്‍ ആ വീട്ടുകാരെ സ്വന്തം റിസ്‌കില്‍ മറ്റൊരു വാടക വീടെടുത്തു അങ്ങോടേക്കു മാറ്റുകയും തുടര്‍ന്നു അദ്ദേഹത്തിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുകയുണ്ടായി. മേല്‍പ്പറഞ്ഞത് മറ്റെവിടെയും അല്ല,കേരളത്തില്‍ നടന്ന സംഭവം ആണെന്നതോര്‍ത്തു അന്നു സന്തോഷവും തോന്നിയിരുന്നു.
ഏതു നിയമം നടപ്പിലാക്കാന്‍ നോക്കുമ്പോഴും മനുഷ്യത്വം ഒരല്പമെങ്കിലും ബാക്കി വയ്ക്കുക.

കൊടുംകുറ്റവാളികളെ നേരിടുന്ന ലാഘവത്തോടെ പാവങ്ങളുടെ നെഞ്ചില്‍ ചവിട്ടിയുള്ള ഈ കൃത്യ നിര്‍വ്വഹണം ഇനിയെങ്കിലും പക്വതയോടെ കൈകാര്യം ചെയ്യുക. സിനിമ സ്‌റ്റൈല്‍ മീന്‍ കുട്ട വലിച്ചെറിയല്‍ ഇല്ലാതെയും നിയമം നടപ്പിലാക്കാന്‍ സാധിക്കും. അവരാരും കൊടും കുറ്റവാളികളോ, ഭീകരരോ ഒന്നുമല്ല, ജീവിക്കാന്‍, വിശപ്പടക്കാന്‍ പൊരിവെയിലത്തു കച്ചവടം ചെയ്യുന്നവരാണ്. വലിച്ചെറിയുന്നത് അവരുടെ അന്നമാണെന്ന് അധികാരികള്‍ ഓര്‍ക്കുക.

Karma News Network

Recent Posts

പോളണ്ടിൽ തൃശ്ശൂർ സ്വദേശി മരിച്ചതിൽ ദുരൂഹത, പോസ്റ്റ്മോർട്ടത്തിൽ തലയിൽ ക്ഷതം

തൃശ്ശൂർ : രണ്ടു മാസം മുൻപ്‌ പോളണ്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി…

14 mins ago

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്, ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ…

33 mins ago

തുണിയലക്കാനിറങ്ങിയ വീട്ടമ്മ ഒഴുകി പോയത് 10 കി.മീ, ഇത് രണ്ടാം ജന്മം

തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മ ഒഴുകിപ്പോയത് 10 കിലോമീറ്ററോളമാണ് . വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന നിലവിളി പരിസരവാസികൾ കേട്ടതോടെശ്യാമളയ്ക്കു രണ്ടാം…

55 mins ago

ചൂണ്ടയിടുന്നതിനിടെ അപകടം, പത്തുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

കോഴിക്കോട് : ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. തിരുവനന്തപുരം,…

1 hour ago

പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു, സംഭവം തിരുവനന്തപുരം മെഡി.കോളേജിൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു. മഴയത്ത് സീലിങ്ങിൽ ചോർച്ച തുടങ്ങിയതിനെത്തുടർന്ന് ഇത്…

2 hours ago

ഒമര്‍ ലുലുവിനെതിരേ യുവനടിയുടെ പീഡനപരാതി, കേസെടുത്തു

നെടുമ്പാശ്ശേരി: ചലച്ചിത്രസംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ പീഡനക്കേസ്. യുവനടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പലതവണ…

2 hours ago