social issues

വെല്ലുവിളികള്‍ക്ക് നടുവില്‍ പതറാതെ എന്റെ മോള്‍ക്ക് നീതി കിട്ടി, ഞാന്‍ ഹാപ്പി എന്നു പറഞ്ഞു നില്‍ക്കുന്ന രാജുവേട്ടന്‍ കള്ളന്‍

കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. സിബിഐ പ്രത്യേക കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സത്യം ഏതു പുകമറക്കുള്ളിലായാലും ഒരിക്കല്‍ പുറത്തു വരുമെന്നത് മറന്നു പോയ ചിലരെ ഓര്‍മിപ്പിക്കാന്‍, രാജുമാര്‍ ഇനിയും ഇവിടെ ജീവിക്കണം. നീതിക്ക് വേണ്ടി പോരാടാന്‍ ജോമോന്മാര്‍ ഇനിയും മുന്നോട്ടു വരണം.- ഡോ. അനുജ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ഓര്‍മവച്ച നാള്‍ മുതലേ കാണുന്നതാണ് തിരുവസ്ത്രമണിഞ്ഞ അച്ചന്മാരെയും, സന്യാസി സമൂഹത്തെയും, ഒരിക്കല്‍ ഭയഭക്തിയോടെ നോക്കികണ്ടവരെ ഒന്നടങ്കം കളങ്കം ചാര്‍ത്താന്‍ മനസ്സു അനുവദിക്കുന്നില്ല. പഠിച്ച convent സ്‌കൂളിലെ സിസ്റ്റേഴ്‌സ്, അഗതികള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി നില കൊണ്ടവര്‍,അവരൊന്നും സെഫിമാര്‍ അല്ലായിരുന്നു എന്ന പൂര്‍ണ ബോധ്യമുണ്ട് അന്നും ഇന്നും. കൂട്ടത്തിലെ യൂദാസുമാരെ തിരിച്ചറിയാന്‍ കാലമെടുത്തു എന്നതാണ് സത്യം.

ആ തിരുവസ്ത്രമണിഞ്ഞു നില്‍ക്കാന്‍,കര്‍ത്താവിന്റെ മണവാട്ടിയായി നില്‍ക്കാന്‍ യോഗ്യതയില്ലാത്ത ആ സ്ത്രീ സെഫി ഇന്നും ആ വേഷത്തില്‍!സിസ്റ്ററാണ് പോലും വാര്‍ത്തകളില്‍ എല്ലാം. ദൈവത്തിന്റെ മുന്നില്‍ തെറ്റുകാരനല്ല പോലും Mr. തോമസ് കോട്ടൂര്‍, ഫാദര്‍ എന്ന വിളിപ്പേരിലും! What an irony! 28വര്‍ഷത്തെ വെല്ലുവിളികള്‍ക്ക് നടുവില്‍ പതറാതെ എന്റെ മോള്‍ക്ക് നീതി കിട്ടി, ഞാന്‍ ഹാപ്പി എന്നു പറഞ്ഞു നില്‍ക്കുന്ന രാജുവേട്ടന്‍ കള്ളനും, നിര്‍ത്തരുതോ, കപട വേഷങ്ങള്‍ക്ക് ചാര്‍ത്തുന്ന ഈ വിളിപ്പേരുകള്‍ ഫാദറും മദറും, അതര്‍ഹിക്കുന്നവര്‍ക്ക് പോലും അപമാനം.

‘വെള്ള പൂശിയ ശവകല്ലറകളെ നിങ്ങള്‍ക്ക് അയ്യോ കഷ്ടം’കര്‍ത്താവിന്റെ നാമമെടുത്തു പിശാചിന്റെ സ്വഭാവത്തില്‍ മുന്നോട്ടു പോകുന്നവര്‍ക്കുള്ള ദൈവത്തിന്റെ താക്കീത്.(Bible) സത്യം ഏതു പുകമറക്കുള്ളിലായാലും ഒരിക്കല്‍ പുറത്തു വരുമെന്നത് മറന്നു പോയ ചിലരെ ഓര്‍മിപ്പിക്കാന്‍, രാജുമാര്‍ ഇനിയും ഇവിടെ ജീവിക്കണം. നീതിക്ക് വേണ്ടി പോരാടാന്‍ ജോമോന്മാര്‍ ഇനിയും മുന്നോട്ടു വരണം. സിസ്റ്റര്‍ അഭയ, കര്‍ത്താവിന്റെ മണവാട്ടി, നീ മറ്റൊരു ലോകത്തില്‍ സന്തോഷത്തോടെ ഇതെല്ലാം കാണുന്നുണ്ടെന്ന വിശ്വാസത്തോടെ.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

7 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

7 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

8 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

8 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

9 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

9 hours ago