social issues

ഭര്‍ത്താവിനോ,അയാളുടെ വീട്ടുകാര്‍ക്കോ വേണ്ടി ജീവിതം നഷ്ടപ്പെടുത്തിയാല്‍ വിഡ്ഢിയാകുന്നത് നിങ്ങള്‍ മാത്രം, ഡോ. അനുജ ജോസഫ് പറയുന്നു

കൊല്ലം കുണ്ടറയില്‍ കടപുഴ പാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് ചാടി യുവതി ജീവനൊടുക്കിയതിന് പിന്നില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനമെന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണയായിരുന്നു മരിച്ചത്. കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവന്‍ എന്ന് ഭര്‍തൃപിതാവ് നിരനന്തരം കളിയാക്കി ചോദിച്ചിരുന്നു എന്ന് രേവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്.

നമ്മുടെ പെണ്‍കുട്ടികള്‍ ഇനിയെങ്കിലും സ്വന്തം ജീവന്‍ ആര്‍ക്കു വേണ്ടിയും ബലി കൊടുക്കാതിരിക്കുക, നിങ്ങളെ അറിയാത്ത ഭര്‍ത്താവിനോ,അയാളുടെ വീട്ടുകാര്‍ക്കോ വേണ്ടി ജീവിതം നഷ്ടപ്പെടുത്തിയാല്‍ വിഡ്ഢിയാകുന്നത് നിങ്ങള്‍ മാത്രം, ബന്ധങ്ങളെ കേവലം cash /gold കൊണ്ടൊക്കെ വിലയിടുന്ന ജന്മങ്ങളുടെ നടുവില്‍ നിന്നു തന്റേടത്തോടെ ഇറങ്ങി പോരുക, നട്ടെല്ലുള്ള ആണ്‍പിള്ളേരും, സ്‌നേഹിക്കാന്‍ അറിയുന്ന വീട്ടുകാര്‍ക്കുമൊന്നും ക്ഷയം സംഭവിച്ചിട്ടില്ല ഈ നാട്ടില്‍.-അനുജ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. അനുജ ജോസഫിന്റെ കുറിപ്പ്, നിങ്ങളുടെ അപ്പന്‍ വെള്ളികൊലുസു എത്ര പവന്‍ ആണെന്ന് ചോദിച്ചു കളിയാക്കി, ഞാനിതാ ആത്മഹത്യ ചെയ്യാന്‍ പോവുന്നു’ കൊല്ലത്തു അടുത്തിടെ നടന്ന നവവധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വായിച്ച കാര്യമാണ് മേല്‍പ്പറഞ്ഞത്. സ്ത്രീധനത്തെ പ്രതി നടക്കുന്ന മരണമോരൊന്നും കേള്‍ക്കുമ്പോള്‍ അറിയാതെ എങ്കിലും മനസ്സില്‍ ഓര്‍ത്തു പോകുന്നു, ഇതിനു ഒരവസാനമില്ലേ, എത്രയൊക്കെ സംഭവങ്ങള്‍ നടന്നാലും സ്ത്രീധനമെന്ന നിലപാടില്‍ മാറ്റമില്ലാതെ ഇന്നും തുടരുന്ന ഒരു വിഭാഗം.

നമ്മുടെ പെണ്‍കുട്ടികള്‍ ഇനിയെങ്കിലും സ്വന്തം ജീവന്‍ ആര്‍ക്കു വേണ്ടിയും ബലി കൊടുക്കാതിരിക്കുക, നിങ്ങളെ അറിയാത്ത ഭര്‍ത്താവിനോ,അയാളുടെ വീട്ടുകാര്‍ക്കോ വേണ്ടി ജീവിതം നഷ്ടപ്പെടുത്തിയാല്‍ വിഡ്ഢിയാകുന്നത് നിങ്ങള്‍ മാത്രം, ബന്ധങ്ങളെ കേവലം രമവെ /ഴീഹറ കൊണ്ടൊക്കെ വിലയിടുന്ന ജന്മങ്ങളുടെ നടുവില്‍ നിന്നു തന്റേടത്തോടെ ഇറങ്ങി പോരുക, നട്ടെല്ലുള്ള ആണ്‍പിള്ളേരും, സ്‌നേഹിക്കാന്‍ അറിയുന്ന വീട്ടുകാര്‍ക്കുമൊന്നും ക്ഷയം സംഭവിച്ചിട്ടില്ല ഈ നാട്ടില്‍.

നിരന്തരമായ മാനസിക പീഡനം, ശരീരത്തിന് ഏല്പിക്കുന്ന മുറിവുകള്‍ ഇതൊക്കെ ഏറ്റു വാങ്ങി ആരോടും ഒന്നും പറയാതെ വിങ്ങിപ്പൊട്ടി ഒരു ദിവസം അങ്ങു ജീവിതം അവസാനിപ്പിക്കുന്ന മണ്ടത്തരം ഇനിയും ദയവു ചെയ്തു! ‘പെണ്ണേ നീ തീയാകണം നീ ഒറ്റക്കല്ല, നിന്നെ സ്‌നേഹിക്കാന്‍, നിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ഇനിയും ഒരു ജ്വാല ബാക്കിയുണ്ട്’ വിവാഹമാണ് ജീവിതത്തിന്റെ അവസാന വാക്കെന്ന ക്‌ളീഷേ ഡയലോഗ് ഒക്കെ എടുത്തു dustbin ലേക്കിട്ടു മുന്നോട്ടു നടക്കെന്റെ പിള്ളേരെ, ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഉയരങ്ങളെ കീഴടക്കുക, പിന്തിരിഞ്ഞു നടക്കേണ്ടവരല്ലെന്ന ബോധ്യത്തോടെ, കരുത്തോടെ മുന്നോട്ടേക്ക് നടക്കുക.

ഇരുപതാം നൂറ്റാണ്ടിലെ കണ്ണീര്‍ സീരിയല്‍ നായിക ആകാനൊന്നും നില്‍ക്കാതെ ജീവിതത്തില്‍ തന്റേടത്തോടെ കയറി വാ മക്കളെ, പാതി വഴിയില്‍ യാത്ര നിര്‍ത്തേണ്ടവരല്ലെന്ന തിരിച്ചറിവോടെ. ഞാന്‍ ഭയങ്കര ഇമോഷണല്‍ ആണ്, പെട്ടെന്നു സങ്കടം വരുമെന്നൊക്ക പറഞ്ഞിരിക്കാതെ മാനസിക പക്വത നേടിയെടുക്കാന്‍ ശ്രമിക്കുക, പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മരണമാണ് ഏക പോംവഴിയെന്ന ധാരണ ഒക്കെ കളയൂ, എന്റെ life മാത്രം എന്താ ഇങ്ങനെ, എനിക്കു മാത്രം വിഷമങ്ങള്‍ എന്നൊന്നും ചിന്തിച്ചിരിക്കാതെ ജീവിതത്തെ ലക്ഷ്യബോധത്തോടെ സമീപിക്കുക, അത്തരത്തില്‍ ജീവിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റിലും.

Karma News Network

Recent Posts

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

27 mins ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

55 mins ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

10 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

10 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

11 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

11 hours ago