more

പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം, ഡോ. അനുജ ജോസഫ് പറയുന്നു

പലപ്പോഴും പങ്കാളികളെ ചതിച്ച് മറ്റ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നവരുണ്ട്. പരപുരുഷ ബന്ധങ്ങള്‍ തേടി പോകുന്ന സ്ത്രീകളും പരസ്ത്രീ ബന്ധങ്ങള്‍ തേടി പോകുന്ന പുരുഷന്മാരുമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് എതിരെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ. അനുജ ജോസഫ്. പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം. ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉണ്ടാകേണ്ട വിശ്വാസം, അതു നഷ്ടപ്പെടുത്തുമ്പോള്‍ മറുപാതിയില്‍ ഉണ്ടായേക്കാവുന്ന മുറിവുകള്‍ ഓര്‍ക്കാതെ നടത്തുന്ന പ്രണയ നാടകത്തെ എന്തു വിളിക്കാന്‍ കഴിയും!-ഡോ. അനുജ ജോസഫ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, വിവാഹിതര്‍ക്കിടയിലെ ( അ )വിശുദ്ധ പ്രണയ നാടകം ശെരിയാണോ? വിവാഹമെന്ന പരി പാവന ബന്ധത്തില്‍ നിന്നു കൊണ്ടു പങ്കാളിയെ ചതിക്കുന്നവരെ പുണ്യ പ്രവൃത്തി ചെയ്യുന്നവരായി രേഖപ്പെടുത്താന്‍ കഴിയുമോ? അടുത്തിടെ കമിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി, രണ്ടു പേരും വിവാഹിതര്‍, പങ്കാളികളും മക്കളുമൊക്കെ ഉള്ളവര്‍, ആ മക്കള്‍ക്കു അമ്മയെയോ അല്ലെങ്കില്‍ അച്ഛനെയോ ഇല്ലാണ്ടാക്കിയതൊഴിച്ചാല്‍ ഇവരുടെ മരണം കൊണ്ടു അവര്‍ മറ്റൊന്നും നേടിയില്ലെന്നേ പറയാനാകൂ.

മാനസികവും ശാരീരികവുമായി പങ്കാളിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ വീര്‍പ്പുമുട്ടി ഒരു കുടുംബം മുന്നോട്ടു കൊണ്ടു പോകണമെന്ന പക്ഷം എനിക്കില്ല,അതിനുള്ള സ്വതന്ത്ര്യം നിയമം അനുവദിക്കുന്നുമുണ്ട്. എന്നാല്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ ഒരു ശ്രമവും നടത്താണ്ട്, പങ്കാളിയില്‍ ഇല്ലാത്ത സവിശേഷതകള്‍ വഴിയില്‍ കാണുന്നവരില്‍ തേടി നടക്കുന്ന സൂക്കേടിനോട് പുച്ഛം മാത്രം. ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉണ്ടാകേണ്ട വിശ്വാസം, അതു നഷ്ടപ്പെടുത്തുമ്പോള്‍ മറുപാതിയില്‍ ഉണ്ടായേക്കാവുന്ന മുറിവുകള്‍ ഓര്‍ക്കാതെ നടത്തുന്ന പ്രണയ നാടകത്തെ എന്തു വിളിക്കാന്‍ കഴിയും!

ദൈനംദിന ജോലികളും, ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നഷ്ടപ്പെടുന്ന ദാമ്പത്യ ജീവിതത്തിലെ,നിങ്ങളുടെ പ്രണയത്തെ ഒന്നു recreate ചെയ്യാന്‍ ശ്രമിക്കു, നാളെ അച്ഛന്റെയോ അമ്മയുടെയോ സ്‌നേഹം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കുഞ്ഞുങ്ങള്‍ വഴിമാറാതിരിക്കട്ടെ, കുടുംബത്തില്‍ നിന്നും സ്‌നേഹത്തിന്റെ, നന്മയുടെ വിത്തുകള്‍ കുഞ്ഞുങ്ങളിലേക്ക് പകരട്ടെ. ഞാന്‍ വലുതാണ്, നീ ചെറുതാണ് എന്നല്ല ഞാനും നീയും ചേര്‍ന്ന നമ്മുടെ ലോകമാണ് വലുതെന്നു ചിന്തിക്കുക, പിണക്കവും പരിഭവവും സ്‌നേഹത്തിനു വഴിമാറി കൊടുക്കട്ടെ, ഈഗോ യൊക്കെ dustbin ലേക്ക് വലിച്ചെറിയാന്‍ ഒരു മിനിറ്റ് പോലും വൈകിക്കേണ്ട.

പരസ്പരം സ്വപ്നങ്ങള്‍ക്ക് കരുത്തേകി, വേദനകളില്‍ സാന്ത്വനം പകരാനായാല്‍, ഭാര്യ ഭര്‍തൃ ബന്ധത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല, അത്തരത്തില്‍ കുടുംബബന്ധങ്ങള്‍ (അ) വിശുദ്ധ പ്രണയനാടകങ്ങള്‍ക്ക് വഴി മാറാതിരിക്കട്ടെ.

Karma News Network

Recent Posts

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

8 mins ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

39 mins ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

1 hour ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

1 hour ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

2 hours ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

2 hours ago