kerala

നരബലി നടത്തിയവരുടെ കുടുംബത്തിന്റെ യശസ്സ് ഉയര്‍ന്നിട്ടുണ്ട്; ബാക്കി ഐശ്വര്യം ജയിലില്‍- ഡോ അനുജ ജോസഫ്

ഇലന്തൂരില്‍ ധനസമ്പാദനത്തിനായി നരബലി നടത്തി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നു. നിരവധി പേരാണ് പ്രതികള്‍ക്കെതിരെ രംഗത്തെത്തിയത്. സുബോധം ഉണ്ടെന്നു കരുതുന്നവര്‍ മണ്ടത്തരങ്ങള്‍ക്ക് തലവെച്ച് കൊടുക്കുന്ന സംഭവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് ഡോ. അനുജ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഏതായാലും കുടുംബത്തിന്റെ ‘യശസ്സു’ ഉയര്‍ന്നിട്ടുണ്ട്. ബാക്കി ഐശ്ചര്യം ജയിലില്‍ കിടന്നും അനുഭവിക്കാം എന്നും അനുജ പറയുന്നു.

ഡോ. അനുജ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആഭിചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മറവില്‍ വേരുറപ്പിച്ചിരിക്കുന്ന കുറെ തട്ടിപ്പുകാര്‍ ഉണ്ട്് നമ്മുടെ നാട്ടില്‍.സുബോധം ഉണ്ടെന്നു നടിക്കുന്നവര്‍ തന്നെ ഇത്തരം മണ്ടത്തരങ്ങള്‍ക്ക് തല വയ്ക്കുകയും ചെയ്യുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് പത്തനംതിട്ട ഇലന്തൂര്‍ ഭാഗത്തു നടന്ന നരബലി. പാരമ്പര്യ വൈദ്യനും ഭാര്യയും കൊച്ചിയിലെ ഷാഫി എന്ന തട്ടിപ്പികാരന്റെ വലയിലായത് കുടുംബത്തില്‍ സമ്പത്ത് വര്‍ദ്ധിക്കും,ഐശ്ചര്യം വര്‍ദ്ധിക്കും ഇത്തരം വാഗ്ദാനങ്ങളില്‍ പെട്ടാണ്.

ഇവനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത നശിച്ച ജന്മങ്ങള്‍ എന്നെ ഇവരെ ഒക്കെ വിശേഷിപ്പിക്കാനാകു. കൂട്ടത്തില്‍ അവിടെ ദോഷം, ഇവിടെ ജലദോഷം, ക്ഷയം എന്നിങ്ങനെ സര്‍വത്ര ദോഷങ്ങളും അക്കമിട്ടു നിരത്തുന്ന ഇത്തരം കള്ളന്മാരും ഇറങ്ങി തിരിക്കുമ്പോള്‍, ഇതൊക്കെ കണ്ണും പൂട്ടി വിശ്വസിക്കാന്‍ നിന്നു കൊടുക്കുന്ന മണ്ടന്‍മാരായി നമ്മുടെ ആള്‍ക്കാരും ഉള്ളിടത്തോളം കാലം ഇതു പോലെയുള്ള ആഭിചാരവും തുടര്‍സംഭവങ്ങളും അവസാനിക്കില്ല. മേല്‍പ്പറഞ്ഞ സംഭവത്തിലെ വൈദ്യന്‍ ജനസമ്മതനായിരുന്നു പോലും . എവിടെ നിന്നോ ആരോ ഐശ്ചര്യം വര്‍ദ്ധിക്കുമെന്ന് പറഞ്ഞതു കേള്‍ക്കേണ്ട താമസം, നരബലിക്കായി ഇറങ്ങി തിരിക്കുന്നു.

ആരെ കൊന്നായാലും ഐശ്ചര്യം നിറച്ചേ മതിയാകു,ഏതായാലും കുടുംബത്തിന്റെ ‘യശസ്സു’ ഉയര്‍ന്നിട്ടുണ്ട്.ബാക്കി ഐശ്ചര്യം ജയിലില്‍ കിടന്നും അനുഭവിക്കാം.
മന്ത്രവാദം, ആഭിചാരക്രിയകള്‍ തുടങ്ങിവയൊക്കെ ഇന്നും നമ്മുടെ സമൂഹത്തില്‍ അങ്ങിങ്ങായി നില കൊള്ളുന്നുമുണ്ട്. പത്രങ്ങളില്‍ പരസ്യം വരുന്നുന്നത് കാണാറുണ്ട്, ശത്രുവിനെ നാടുകടത്താന്‍, പ്രണയിതാവിനെ സ്വന്തമാക്കല്‍ തുടങ്ങി സാമ്പത്തിക അഭിവൃദ്ധി എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. ഇതിലൊക്കെ പോയി തല വച്ചു കൊടുക്കുന്നവര്‍ ഇല്ലായെന്നു പറയാന്‍ കഴിയുമോ.

അവസാനം പടുകുഴിയിലേക്കു ജീവിതം മറിയുമ്പോള്‍ ചിലതൊക്കെ വെളിച്ചത്തിലാകും. മേല്‍പ്പറഞ്ഞ സംഭവത്തിലെ ഷാഫി യെ പോലുള്ള കള്ളന്മാര്‍ അടങ്ങുന്ന ഒരു ലോബി തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടെന്നതാണ് വാസ്തവം. വിശ്വാസം ആകാം അതു സ്വന്തം തലച്ചോറ് വല്ലവര്‍ക്കും പണയപ്പെടുത്തി ആകരുതെന്നു മാത്രം.
ദൈവമെന്ന വിശ്വാസത്തിലുപരി അന്ധ വിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുമ്പോള്‍ ഇത്തരം നീചപ്രവൃത്തികള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വരുമെന്നു സാരം.

മനുഷ്യന്റെ ജീവിതമെടുത്തു തോന്നിയത് പോലെ അമ്മാനമാടുന്ന വ്യാജ സിദ്ധന്മാരും മന്ത്രവാദികളും അടങ്ങുന്ന ൗിൃലഴശേെലൃലറ ലോബി യെ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടു വരേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തിടത്തോളം ഇവരിനിയും നര ബലി ഉള്‍പ്പെടെ ഉള്ള പൈശാചികമായ പ്രവൃത്തികളുമായി നമ്മുടെ സമൂഹത്തില്‍ വേരുറപ്പിക്കും. അതനുവദിച്ചു കൂടാ.

Karma News Network

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

4 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

26 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

36 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago