കൊവിഡിന്റെ പ്രതിസന്ധി ഒന്ന് മാറി ആളുകളിലേക്ക് അടുത്തിടപഴകാനും സ്നേഹം പങ്കുവെക്കാനും താനും കാത്തിരിക്കുകയാണെന്ന് പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം അനുമോൾ. അനുമോളുടെ വാക്കകളിങ്ങനെ, എല്ലാ കാര്യങ്ങളിലും പരമാവധി യെസ് പറയുക എന്നതായിരുന്നു അത്. നേരത്തെ ഞാൻ എന്തിനോടും നോ പറയുന്ന സ്വഭാവക്കാരി ആയിരുന്നു. ഇല്ല എന്ന് പറയാൻ അല്ലെങ്കിൽ വേണ്ട എന്ന് പറയാൻ കാരണങ്ങൾ അന്വേഷിച്ച് നടക്കുമായിരുന്നു. എന്നാൽ ഒരു മുന്ന് നാല് മാസം വെറുതേ ഇരുന്നതോട് കൂടി ഞാൻ യെസ് പറയാൻ പഠിച്ചു
നേരത്തെ എനിക്കൊരു റസ്റ്റുമില്ല, ഇത് ശരിയാവില്ല, അത് ശരിയാവില്ല എന്നൊക്കെ വീട്ടിൽ ഞാൻ എപ്പോഴും പറയുമായിരുന്നു. എന്നാൽ ഇനി ജീവിതത്തിൽ ഒരിക്കലും റസ്റ്റ് കിട്ടിയില്ല എന്ന പരാതി ഞാൻ ഇനി പറയില്ല. ലോക്ഡൗണിൽ സംഭവിച്ച ഗുണം യൂട്യൂബിന് നല്ല പ്രതികരണം ലഭിച്ചു എന്നതാണ്. വീട്ടിൽ തന്നെയാണ് കൂടുതൽ സമയവും ചിലവഴിച്ചത്. നാട്ടിൻ പുറത്തെ കാഴ്ചകളും അവിടുത്തെ വിശേഷങ്ങളുമൊക്കെ അറിയാൻ ആളുകൾക്ക് ഒത്തിരി താൽപര്യമായി. ഞാറ് നടന്നതും അമ്പലങ്ങളിലും കാവുകളിലും പോവുന്നതുമെല്ലാം ചാനലിൽ ഉൾപ്പെടുത്തി. അങ്ങനെയാണ് തന്റെ യൂട്യൂബ് ചാനലിന് കാഴ്ചക്കാർ കൂടിയത്.
ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അനുമോൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയുന്നതിൽ മടിയും നടി കാണിക്കാറില്ല.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…