entertainment

ഇയാളുടെ കൂടെ ജീവിക്കാൻ പറ്റുമെന്ന് തോന്നിയാൽ മാത്രമേ കല്യാണം കഴിക്കൂ; അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുമോൾ. താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയുടെ കയ്യടി നേടാറുണ്ട്.

അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനൽ ആരാധകർക്കിടയിൽ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോൾ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 36-കാരിയായ അനുമോൾ അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ് അനുമോൾ.

ആത്മാർത്ഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്ന് അനുമോൾ പറയുന്നു. ഭാഗ്യവശാൽ നല്ല കുറച്ചു സുഹൃത്തുക്കൾ തനിക്ക് ഉണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ താൻ നല്ല ഭാഗ്യവതിയാണ്. നല്ലൊരു ടീമാണ് കൂടെയുള്ളത്. ലൈഫ് പാർട്ണറുടെ കാര്യം ചോദിക്കുമ്പോൾ റിലേഷൻഷിപ്പൊന്നും തനിക്ക് വർക്ക് ആയിട്ടില്ലെന്നാണ് അനുമോൾ പറയുന്നത്.

‘ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു വകതിരിവും, പക്വതയും വന്നു കഴിയുമ്പോൾ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും, നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാകും. അപ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി, അല്ലെങ്കിൽ ഒരു പാർട്ണറുടെ കൂടെയുള്ള റിലേഷൻഷിപ്പ് തുടങ്ങിയാൽ മതി എന്നതാണ് എന്റെ കാഴ്ചപ്പാട്. അല്ലെങ്കിൽ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്.

ഒരു റിലേഷൻഷിപ്പ് എനിക്ക് വർക്ക് ആയില്ല. അതിന്റെ ഭാഗമായി കരിയറിൽ കുറച്ചു ഉഴപ്പിയിരുന്നു. എന്നാൽ ഇപ്പോൾ പ്രണയത്തിനേക്കാളും പ്രാധാന്യം കരിയറിന് ആണ് നൽകിയിട്ടുള്ളത്. ഏത് കഥാപാത്രത്തിന് വേണ്ടിയും മേക്കോവർ ചെയ്യുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ലെന്ന് താരം വ്യക്തമാക്കി. പേഴ്സണലി അനുമോൾ എന്ന് പറയുന്ന ആൾ സാധാരണക്കാരിയാണ്. എനിക്ക് എന്റെ വ്യത്യാസങ്ങൾ ഒക്കെ അറിയാൻ ആകുന്നുണ്ട്, എങ്കിലും നാട്ടിൻപുറത്തുകാരി എന്ന് അറിയപ്പെടാനും, ജീവിക്കാനും ആണ് ഇഷ്ടമെന്നും താരം പറയുന്നു.

Karma News Network

Recent Posts

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

7 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

21 mins ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

31 mins ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

1 hour ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

1 hour ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

2 hours ago