entertainment

ആദ്യമായി ആർത്തവം വന്നപ്പോൾ ബ്ലഡ് ക്യാൻസർ ആണെന്ന് കരുതി, അമ്മ ഒന്നും പറഞ്ഞു തന്നില്ല- അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്
തന്റെ പുതിയ സീരീസ് ‘അയാലി’യിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണെന്ന് അനുമോൾ. മുത്തുകുമാർ സംവിധാനം ചെയ്ത അയാലി വയസറിയിച്ച ശേഷം സ്കൂളിൽ പോവാൻ പറ്റാതിരിക്കുന്ന പെൺകുട്ടിയുടെ കഥയാണ്.

ആദ്യമായി ആർത്തവരക്തം കണ്ടപ്പോൾ തനിക്ക് ബ്ലഡ് കാൻസർ വന്നുവെന്നാണ് കരുതിയതെന്നാണ് അനുമോൾ തുറന്ന് പറയുന്നത്. വാക്കുകളിങ്ങനെ, അയലിയിൽ ആർത്തവത്തെക്കുറിച്ച്‌ പറയുന്നത് ഭാവിയിലെ അമ്മമാർക്ക് റെഫറൻസായിരിക്കും. എന്താണ് ആർത്തവമെന്ന് എന്റെ അമ്മ എനിക്ക് പറഞ്ഞ് തന്നിട്ടില്ല. ചിലപ്പോൾ ഇതിനെക്കുറിച്ച്‌ തുറന്ന് സംസാരിക്കാനുള്ള മടിയും ഇത് തുറന്ന് സംസാരിക്കേണ്ടതല്ല എന്ന ബോധവും കൊണ്ടൊക്കെയാവും അവർ എനിക്ക് പറഞ്ഞ് തരാതിരുന്നത്” എന്നാണ് അനുമോൾ പറയുന്നത്. അതിനാൽ സ്‌കൂളിൽ നിന്നും ഫ്രണ്ട്സിന്റെ ഇടയിൽ നിന്നെല്ലാമാണ് ഞാൻ കുറച്ച്‌ ആർത്തവത്തെക്കുറിച്ച്‌ കേട്ടിട്ടുള്ളതെന്നും താരം തുറന്നു പറയുന്നു. ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു

അതിനാൽ ആർത്തവത്തെക്കുറിച്ച്‌ ഞാൻ ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു. ബ്ലഡ് വരുന്നത് ബ്ലഡ് കാൻസർ ഉള്ളതുകൊണ്ടാണെന്നൊക്കെയാണ് സിനിമയിലൂടെ നമ്മൾ മനസിലാക്കി വെച്ചിരിക്കുന്നത്. അത് വന്നാൽ നായകൻ മരിക്കുന്നു അല്ലെങ്കിൽ നായിക മരിക്കുന്നു എന്നായിരുന്നു ചിന്തയെന്നും അനുമോൾ ഓർക്കുന്നുണ്ട്. അതുകൊണ്ട് ആർത്തവ രക്തം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് എനിക്ക് ബ്ലഡ് കാൻസർ വന്നുവെന്നാണ് എന്നും അനുമോൾ തുറന്ന് പറയുന്നു.

അമ്മയോട് പറഞ്ഞിട്ട് ഞാൻ കരച്ചിലായിരുന്നു. അമ്മക്ക് അത് കേട്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. അമ്മ ചിരിച്ചിട്ട് അമ്മാമയേയും വല്യമ്മയേയും വിളിച്ച്‌ പറഞ്ഞു. ഞാൻ മരിക്കാൻ പോകുന്നത് ഈ സ്ത്രീക്ക് ഇത്ര സന്തോഷമാണോയെന്നൊക്കെയാണ് ഞാൻ ചിന്തിച്ചത് എന്നും അനുമോൾ പറയുന്നുണ്ട്. പിന്നാലെ സീരീസിലെ രംഗങ്ങളെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ അനുമോൾ സംസാരിക്കുന്നുണ്ട്.

അയലി സീരിസിൽ കുറേ ചോദ്യങ്ങളുണ്ടെന്നാണ് അനുമോൾ അഭിപ്രായപ്പെടുന്നത്. പുതുതായിട്ട് ബ്രാ ഇടുന്ന കുട്ടിക്ക് അതുകൊണ്ട് ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും ആരും ഇതുവരെ പറഞ്ഞ് ഞാൻ കണ്ടിട്ടില്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നു. പുതുതായിട്ട് എന്നല്ല അതിന്റെയൊരു ഇറിറ്റേഷൻ എത്രനാൾ കഴിഞ്ഞാലും ആളുകൾക്ക് മനസിലാകില്ല. വലിയ കുട്ടിയായി അതുകൊണ്ട് തലകുനിച്ച്‌ നടക്കണം അല്ലെങ്കിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നൊക്കെ വീടുകളിൽ നിന്നും കുറേ കേട്ടിട്ടുള്ളതാണ് എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

Karma News Network

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

19 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

30 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

59 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago