entertainment

നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ടെന്ന് അനുമോള്‍, വിവാഹം എന്നാണെന്നുള്ള ചോദ്യത്തിനും മറുപടി പറഞ്ഞ് നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. സീരിയലുകളില്‍ തിളങ്ങിയ അനു സ്റ്റാര്‍ മാജിക് പരിപാടിയിലെ സ്ഥിരം സാന്നിധ്യമാണ്. അടുത്തിടെയാണ് നടി പാടത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയത്. സോഷ്യല്‍ മീഡിയകളില്‍ നടി ഏറെ സജീവമാണ്. ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് അനുമോള്‍.

ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ്? എന്നായിരുന്നു ഒരാളുടെ ചോദ്യം. അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. പിന്നെ നവംബര്‍ 23 ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്.-എന്നായിരുന്നു അനുമോളുടെ മറുപടി. ഇതോടെ നവംബര്‍ 23ന് എന്താണ് വിശേഷം എന്ന് ചോദിച്ച് നിരവധി പേരെത്തി.

യൂട്യൂബ് ചാനല്‍ തുടങ്ങുമോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. യെസ്. ആഗ്രഹം ഉണ്ട്. നിങ്ങളുടെ പിന്തുണ വേണം.- അനു മറുപടി നല്‍കി. തനിക്കും ആഗ്രഹമുണ്ട്. അധികം വൈകാതെ തന്നെ ചാനല്‍ തുടങ്ങും, എല്ലാവരുടേയും പിന്തുണ വേണം.- അനുമോള്‍ പറഞ്ഞു. 8 മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ ഐ ലവ് യു പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന രസകരമായൊരു ചോദ്യമായിരുന്നു മറ്റൊരാള്‍ക്കുണ്ടായിരുന്നത്. താന്‍ അയാളോട് ലവ് യു ടു എന്ന് പറയും എന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം.

നവംബര്‍ 23 ഹൃദയ കുമാരി ടീച്ചര്‍ റിലീസിംഗ് ആണോ അതോ വേറെ എന്തെങ്കിലും വിശേഷം ആണോ എന്ന സംശയമാണ് മറ്റൊരാള്‍ പങ്കുവെച്ചത്. എന്നാല്‍ അല്ലെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. തങ്കുവിനെ പറ്റി അഭിപ്രായം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ഒറ്റ വാക്കില്‍ പറയാന്‍ എങ്കില്‍ ഒരു പാവം എന്നായിരുന്നു ഇതിന് അനു നല്‍കിയ ഉത്തരം.

കല്യാണം എന്നാണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. തനിക്ക് അറിയില്ലെന്നായിരുന്നു ഇതിന് അനുമോള്‍ നല്‍കിയ ഉത്തരം. പിന്നാലെ താരത്തോട് പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. എന്നാല്‍ താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും സിനിമ നോക്കുകയാണെന്നുമായിരുന്നു അനുവിന്റെ മറുപടി. എന്തുകൊണ്ടാണ് പാടാത്ത പൈങ്കിളിയില്‍ നിന്നും പോയത് എന്ന് ചോദിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് എന്നായിരുന്നു അനു നല്‍കിയ ഉത്തരം.

Karma News Network

Recent Posts

ടിപി വധത്തിന് 12 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ…

5 mins ago

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

33 mins ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

42 mins ago

നടന്നത് അതിക്രൂര കൊലപാതകം, കുഞ്ഞിന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി, യുവതിയുടെ മൊഴി

നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…

1 hour ago

കാവ്യ തടി കുറയ്ക്കണം, ഇപ്പോൾ കാണുമ്പോൾ അമ്മച്ചി ലുക്ക്, മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകർ

ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ്…

1 hour ago

കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയുടെ അവകാശങ്ങളെ കുറിച്ചാണ് ഡി .സി .പി ക്ക് കൂടുതൽ ശുഷ്കാന്തി, എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…

2 hours ago