topnews

കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി, കുഞ്ഞ് പോരാട്ടത്തിന്റെ പ്രതീകം

ദത്ത് വിവാദത്തിൽ കോടതിയുടെ നിർണ്ണായക വിധി. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾക്ക് കെെമാറാൻ തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതി ഉത്തരവിട്ടു. നിർമ്മല ശിശുഭവനിൽ നിന്ന് കുഞ്ഞിനെയും കോടതിയിലെത്തിച്ച ശേഷമായിരുന്നു വിധി. അനുപമയും അജിത്തും നേരത്തെ കോടതിയിലുണ്ടായിരുന്നു. കുഞ്ഞിൻ്റെ അവകാശം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹർജിയിലാണ് തീരുമാനം.

തങ്ങളുടെ കുഞ്ഞിന് എയ്ഡൻ അനു അജിത്ത് എന്ന് പേരിടുമെന്ന് അനുപമ വ്യക്തമാക്കി. എയ്ഡൻ എന്ന വാക്കിന് അർഥം ചെറു ജ്വാല എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് വന്നത്.

കോടതി നിർദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. കുഞ്ഞിന് വെെദ്യപരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചു. ഡോക്ടറെയും കോടതിയിലെത്തിച്ചായിരുന്നു വെെദ്യപരിശോധന. തുടർന്ന് സർക്കാർ അഭിഭാഷകന്റെയും സിഡബ്ലുഡി അധ്യക്ഷയുടെ സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേമ്പറിൽവെച്ച് അനുപമയ്ക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു

അമ്മയെ കണ്ടെത്തിയ സാഹചര്യത്തില്‍ കുഞ്ഞിന്റെ ദത്ത് റദ്ദാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സിഡബ്ല്യൂസി നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഡബ്ലുസി അധികൃതരില്‍ നിന്ന് വിശദീകരണം തേടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

അതേസമയം, ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കപ്പെട്ടു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വീഴ്ചകളാണ് വകുപ്പുതല റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

20 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

37 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago