entertainment

യുവസംവിധായകനുമായി വിവാഹം കഴിഞ്ഞോ എന്ന് വീട്ടിലേക്ക് ഫോൺ വിളിച്ചുവരെ ആളുകൾ ചോദിച്ചു- അനുപമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ചുരുളൻ മുടിക്കാരിയായ മേരിയായി എത്തി പ്രേക്ഷകരുടെ മനസിൽ കൂടുകൂട്ടിയ നടി. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ അഭിനയിച്ചു. ഇതോടെ തെലുങ്കിൽ വൻ തിരക്കുള്ള നടിയായി അനുപമ മാറി. തമിഴിലും തന്റേതായ സ്ഥാനം അനുപമ നേടി കഴിഞ്ഞു. ഇപ്പോളിതാ റൂമറുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

വാക്കുകൾ ഇങ്ങനെ, അന്യഭാഷയിലെ യുവസംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചായിരുന്നു ചിലരൊക്കെ ഇതേക്കുറിച്ച് ചോദിച്ചത്. ഞാന്‍ പോലും ഞെട്ടിയിരുന്നു ആ സമയത്ത്. ഇന്‍സ്റ്റഗ്രാമില്‍ എന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കിയ ഒരുത്തന്‍ ഐഎംഡിബി വിവരങ്ങള്‍ എഡിറ്റ് ചെയ്ത് ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേര്‍ക്കുകയായിരുന്നു. സംവിധായകന്‍, പ്രൊഡ്യൂസര്‍ എന്നൊക്കെയായിരുന്നു സ്വയം വിശേഷിപ്പിച്ചത്. വ്യാജ ഐഡിയായിരുന്നു അത്. ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്റെ പേര് പറഞ്ഞോളൂ, ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നു.

പ്രേമം സൂപ്പര്‍ ഹിറ്റ് ആയിരുന്നിട്ടും മലയാളത്തില്‍ നിന്നും തനിക്ക് വലിയ ഓഫറുകള്‍ ഒന്നും വന്നിരുന്നില്ലെന്ന് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. 4 വര്‍ഷത്തിന് ശേഷമാണു മലയാളത്തില്‍ സിനിമ ചെയ്യുന്നത്.അധികം സിനിമകളൊന്നും പ്രേമത്തിന് ശേഷം മലയാളത്തില്‍ ലഭിച്ചില്ല.മണിയറയിലെ അശോകനിലേക്ക് വിളിച്ചത് ഗ്രിഗറിയാണ്.കേട്ടപ്പോള്‍ ഒരു ഫീല്‍ഗുഡ് സിനിമയായി തോന്നി.പിന്നീട് ദുല്‍ഖറും സംസാരിച്ചു അങ്ങനെ ഈ സിനിമയുടെ ഭാഗമായി.തെലുങ്കില്‍ ആദ്യം ചെയ്യുന്നത്’ആ ആ’എന്ന സിനിമയായിരുന്നു.ഇതില്‍ നെഗറ്റീവ് വേഷമായിരുന്നു.എന്നാല്‍ ആ കഥാപാത്രം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു.അതിനു ശേഷമാണ് പ്രേമത്തിന്റെ റീമേക്ക് ചെയ്യുന്നത്

Karma News Network

Recent Posts

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

8 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

28 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

42 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

45 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago