entertainment

ആഗ്രഹം പറഞ്ഞപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ ദുല്‍ഖര്‍ സമ്മതം മൂളി, തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്‍

പ്രേമം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസില്‍ കയറിക്കൂടിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തെലുങ്കിലും തമിഴിലും താരം തിളങ്ങി. തെന്നിന്ത്യയിലെ തിരക്കുള്ള താരമായി അനുപമ മാറി കഴിഞ്ഞു. ഇപ്പോള്‍ അഭിനയത്തിന് പിന്നാലെ ക്യാമറയ്ക്ക് പിന്നിലേക്കും കടന്നിരിക്കുകയാണ് നടി. സഹസംവിധായിക ആയി ജോലി ചെയ്യുകയാണ് അനുപമ ഇപ്പോള്‍. ഇത്തരത്തില്‍ സഹസംവിധായിക ആയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ഒരു സഹസംവിധായികയുടെ റോളില്‍ വര്‍ക്ക് ചെയ്യണമെന്നു ആഗ്രഹം തോന്നിയപ്പോള്‍ അത് ആദ്യം പറഞ്ഞത് നടന്‍ ദുല്‍ഖര്‍ സല്‍മാനോട് ആണെന്ന് അനുപമ പറയുന്നു. ഒടുവില്‍ തന്റെ ഏറെ കാലമായുള്ള ആഗ്രഹം നിറവേറിയതിനെ കുറിച്ചും അനുപമ പറയുന്നു. അനുപമയുടെ വാക്കുകള്‍ ഇങ്ങനെ;

 

‘പ്രേമം’ ചെയ്യുമ്‌ബോള്‍ തന്നെ ഞാന്‍ അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചിരുന്നു. എന്നെ അടുത്ത സിനിമയില്‍ അസിസ്റ്റന്റ്‌റ് ആയി ചേര്‍ക്കാമോയെന്ന്, പക്ഷെ അത് സാധിച്ചില്ല. ‘മണിയറയിലെ അശോക’നില്‍ ജോയിന്‍ ചെയ്തത് അഭിനയിക്കാനായിരുന്നു, ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. എട്ടു ദിവസത്തോളം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒരു ദിവസം സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം എടുത്തിട്ടു. രണ്ടാമതൊന്നു ആലോചിക്കാതെ ദുല്‍ഖര്‍ പറഞ്ഞു.

‘വൈ നോട്ട്? കം ജോയിന്‍’. പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി. കാരവാനില്ല, കുടയില്ല, തനി എഡി പണി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്‌ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഒന്നിച്ച് പഠിക്കുകയായിരുന്നു ഞങ്ങളെല്ലാം. ക്രൂ താമസിക്കുന്നിടത്ത് തന്നെയാണ് ഞാനും താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ്’.

Karma News Network

Recent Posts

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

4 mins ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

31 mins ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

1 hour ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

1 hour ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

2 hours ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

2 hours ago