entertainment

നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ, വ്യാജ ചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അനുപമ പരമേശ്വരന്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ അനുപമ പിന്നീട് തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ മോശമായി ചിത്രീകരിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ചവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അനുപമ.

തന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് അനുപമ രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അതിലൂടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയും ആയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അനുപമ ഒരു പോസ്റ്റ് ഇട്ടതിന് പിന്നാലെ താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമാവുകയും ചെയ്തു.

അനുപമ കുറിച്ചത് ഇങ്ങനെ; ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്പു രോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ? അനുപമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും ട്വിറ്ററില്‍ താരം സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുത്.- താരം ട്വീറ്റ് ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകള്‍ വഴി തന്റെ വ്യാജ ചിത്രം പ്രചരിക്കുന്നതിന് എതിരെ ഉപ്പും മുളകും താരം ജൂഹി റുസ്തഗി രംഗത്ത് എത്തിയിരുന്നു വാസ്തവ വിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമായ വിഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ജൂഹി ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

5 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

6 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago