topnews

കുഞ്ഞിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷം; ആരോപണ വിധേയര്‍ക്കെതിരെ നടപടിയുണ്ടാകുന്നതു വരെ സമരം തുടരുമെന്ന് അനുപമ

ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരി അനുപമ പ്രതികരിച്ചു. ഒരുപാട് നാളായി കാത്തിരിക്കുന്ന കാര്യമാണെന്നും അനുപമ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടുമാത്രം സമരം അവസാനിപ്പിക്കാന്‍ ഉദേശിക്കുന്നില്ല. ആരോപണവിധേയര്‍ക്കെതിരെ നടപടി വേണമെന്നും നടപടിയുണ്ടാകുന്നതു വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.

കഴിഞ്ഞ എട്ട് ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടരുകയാണ്. ഈ ഘട്ടത്തിലാണ് CWC പുതിയ ഉത്തരവ് ശിശുക്ഷേമ സമിതിക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തില്‍ എത്തിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതോടൊപ്പം കേരളത്തില്‍ എത്തിച്ച് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തുന്ന കാര്യവും പരിഗണിക്കും. ഉത്തരവ് അനുപമയ്ക്ക് കൈമാറും.

അതേസമയം, കേസില്‍ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ നല്‍കിയിരിക്കുന്ന കേസ്.കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Karma News Editorial

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

7 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

7 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

8 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

8 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

9 hours ago