mainstories

പ്രതിപക്ഷ സഖ്യം ലക്ഷ്യം വയ്ക്കുന്നത് സനാതന ധർമ്മത്തെ അപമാനിക്കാൻ, മാദ്ധ്യമങ്ങളെ അവർ ഭയക്കുന്നു, അനുരാഗ് ഠാക്കൂർ

ജയ്പൂർ: രാജസ്ഥാനിൽ നിന്നും കോൺ​ഗ്രസിനെ തുടച്ചു നീക്കി സംസ്ഥാനം അഴിമതി മുക്തമാക്കി രാമരാജ്യം സ്ഥാപിക്കണമെന്ന് അനുരാഗ് ഠാക്കൂർ. വികസനം എല്ലാവരിലേക്കുമെത്തണം. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതാണ് ബിജെപിയുടെ തത്വം. രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ച ശേഷം അഴിമതി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, രേഖകളുടെ കവർച്ച, ജംഗിൾ രാജ് എന്നിവയിൽ നിന്നും സംസ്ഥാനത്തെ മുക്തമാക്കും.

ഭിൽവാരയിലെ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഠാക്കൂർ. കോൺഗ്രസുകാർ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹിന്ദുക്കളെ അപമാനിക്കാനും ഭരണഘടനയെ തകർക്കാനും ശ്രമിക്കുന്നവരാണ്. കോൺഗ്രസും അവരെ പിന്തുണയ്‌ക്കുന്ന പാർട്ടി നേതാക്കളും സനാതന ധർമ്മം അവസാനിപ്പിക്കുമെന്നാണ് ദിവസവും ഉയർത്തുന്ന വാദം.

ഇപ്പോഴിതാ അവർ മാദ്ധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനും അവർക്കെതിരെ പരാതി നൽകാനും തുടങ്ങിയിരിക്കുന്നു. ചെന്നൈയിലായാലും ബംഗാളിലായാലും ബിജെപിയെയും മാദ്ധ്യമങ്ങളെയും ഭയന്നതുകൊണ്ടാണ് കോൺ​ഗ്രസ് പരാതി കൊടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രൂക്ഷമായ വാക്കുകൾ ഉപയോഗിച്ചു. ചായ വിൽപനക്കാരൻ രാജ്യം ഭരിക്കുമോ എന്നിങ്ങനെനെയുള്ള പരിഹാസ വാക്കുകളാണ് അവർ ഉപയോ​ഗിച്ചത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഖജനാവ് മുഴുവൻ കാലിയാക്കി. എന്നാൽ മോദി സർക്കാർ ജനങ്ങൾക്ക് വീടും മറ്റ് ആവശ്യങ്ങൾക്കായുള്ള പണവും നൽകുന്നു. ജനങ്ങൾക്ക് ഒന്നും നൽകാതെ രാജസ്ഥാൻ സർക്കാർ ഖജനാവ് നിറച്ചു വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

3 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago