entertainment

ഇനി നമ്മൾ മൂന്ന്, വിവാഹ വാർഷികം ആഘോഷിച്ച് കോഹ്ലിയും അനുഷ്കയും

തെന്നിന്ത്യയുടെ പ്രിയതാരമാണ് അനുഷ്കയും കോഹ്ലിയും. കുറച്ച് മാസമാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്. ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് വീരാട് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

ഇപ്പോളിതാ വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് താരങ്ങൾ. അനുഷ്കയോടൊപ്പം ഉള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് വിരാട് കോലിയും കോലിക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കിട്ടുകൊണ്ട് അനുഷ്കയും പരസ്പരം ആശംസകൾ അറിയിച്ചു.മൂന്ന് വർഷങ്ങൾ, ഇനിയും ജീവിതകാലമൊട്ടാകെ ഒന്നിച്ച്‌ കഴിയുമെന്നും വിരാട് കോലി ചിത്രത്തോടൊപ്പം കുറിച്ചു. അതേസമയം അനുഷ്ക കുറിച്ചത് മൂന്ന് വർഷങ്ങൾ, താമസിയാതെ ഞങ്ങൾ മൂന്ന്പേരുടെയും, നീ അടുത്തുണ്ടായിരുന്നെങ്കിൽ. വിരാടിനോടെന്ന പോലെ അനുഷ്ക കുറിച്ചു. വിരാടിനെ മാറോടണക്കി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുഷ്ക ഇത് കുറിച്ചിരിക്കുന്നത്.

കോഹ്ലിയും അനുഷ്‌കയും നാളുകളുടെ പ്രണയത്തിനൊടുവിലാണ് വിവാഹിതർ ആയത്.ഡിസംബർ 11നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്.ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു വിവാഹം നടന്നത്.വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിരാട് അനുഷ്‌ക അഥവവിരുഷ്‌’ചിത്രങ്ങൾ വൻ ഹിറ്റായി.വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

4 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

6 hours ago