Categories: trendingvideos

എന്റെ കാറില്‍നിന്ന് വീണ പ്ലാസ്റ്റിക്കിനേക്കാള്‍ മാലിന്യം നിങ്ങളുടെ വായില്‍നിന്ന് വീണ വാക്കുകള്‍ക്കാണ്

സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ ഏറെ വൈറലായ വീഡിയോയായിരുന്നു കാറില്‍നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം പുറത്തേക്കെറിഞ്ഞ ഒരാളെ ബോളിവുഡ് താരം അനുഷ്‌ക്കാ ശര്‍മ്മ ശകാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍. അനുഷ്‌കയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ വിരാട് കോഹ്ലിയായിരുന്നു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.അര്‍ഹാന്‍ സിംഗ് എന്നൊരു മുംബൈ സ്വദേശിയെയാണ് അനുഷ്‌ക്ക ശകാരിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അര്‍ഹാന്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.

അർഹാന്റെ ഫേസ്ബുക് പോസ്റ്റ്

എന്റെ ഈ പോസ്റ്റില്‍നിന്ന് ഒരു നേട്ടവും ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

ഭീകരം! എന്റെ കാറില്‍നിന്ന് അശ്രദ്ധമായി ഒരു സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള പ്ലാസ്റ്റിക് ഞാന്‍ വലിച്ചെറിഞ്ഞു. സമീപത്ത് കൂടി പോകുകയായിരുന്ന ഒരു കാര്‍ നിര്‍ത്തി ജനല്‍ച്ചില്ല് താഴ്ത്തി. നോക്കുമ്പോള്‍ അനുഷ്‌ക്ക ശര്‍മ്മ. ഒരു ഭ്രാന്തിയേപ്പോലെ അവര്‍ കണ്ണുരുട്ടുകയും ഒച്ചപ്പാട് ഉണ്ടാക്കുകയുമായിരുന്നു. ഞാന്‍ എന്റെ ശ്രദ്ധക്കുറവിനെക്കുറിച്ച് ക്ഷമ ചോദിച്ച സമയത്ത് ഉടനീളം അവരുടെ ഭാവമതായിരുന്നു. അനുഷ്‌ക ശര്‍മ്മ നിങ്ങളുടെ സംസാരത്തില്‍ വിനയം കാണിച്ചാല്‍ ഒരിക്കലും നിങ്ങളുടെ താരപദവിക്ക് കോട്ടം തട്ടില്ല. പലതരത്തിലുള്ള വൃത്തിയുമുണ്ട്. അതിലൊന്നാണ് സംസാരശുദ്ധിയും. ഞാനെന്റെ ലക്ഷ്വറി കാറില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം അബദ്ധത്തിലാണ് പുറത്തേക്കെറിഞ്ഞത് . അതു പക്ഷേ നിങ്ങളുടെ വായില്‍ നിന്നു പുറത്തുവന്നതും അത് ചിത്രീകരിച്ച് ഓണ്‍ലൈനില്‍ ഇട്ടതുമായ മാലിന്യത്തേക്കാള്‍ കുറവായിരുന്നു.

Karma News Network

Recent Posts

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

13 mins ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

55 mins ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

1 hour ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

2 hours ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

3 hours ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

3 hours ago