entertainment

ബോഡി ഗാര്‍ഡിന് പിന്നിലിരുന്ന് ഹെൽമെറ്റ് ധരിക്കാതെ അനുഷ്കയുടെ ബൈക്ക് യാത്ര,10,500 രൂപ പിഴയിട്ട് പോലീസ്

ബോഡി ഗാര്‍ഡിനൊപ്പം മുംബൈയിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വാർത്തകളിലും ഇത് ഇടം പിടിച്ചു. അനുഷ്കയുടെ ആരാധകർ വീഡിയോ ആഘോഷമാക്കിയപ്പോൾ മറ്റൊരു പക്ഷം വിമർശനവുമായും രം​ഗത്തു വന്നു. ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരും യാത്ര ചെയ്യുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ, ഹെൽമെറ്റ് വെയ്‌ക്കാതെ ബൈക്കോടിച്ചതിന് അനുഷ്കയുടെ ബോഡി ഗാര്‍ഡിന് പിഴയിട്ടതായാണ് റിപ്പോർട്ട്.

ഗതാഗത തടസം ഉണ്ടായതോടെയാണ് ബൈക്കില്‍ യാത്ര ചെയ്യാന്‍ അനുഷ്ക തീരുമാനിച്ചത്. ബോഡിഗാര്‍ഡിന് മുംബൈ ട്രാഫിക് പൊലീസ് 10,500 രൂപയാണ് പിഴയിട്ടത്. ഹെൽമറ്റ് ധരിക്കാത്തതിനൊപ്പം ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും ചേർത്താണ് താരത്തിന്റെ അം​ഗരക്ഷകനായ സോനു ഷെയ്‌ക്കിന് മുംബൈ പോലീസ് പിഴ നൽകിയത്.

ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 500 രൂപയും ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 10,000 രൂപയുമാണ് പിഴ. അനുഷ്ക ശര്‍മയെ കൂടാതെ നേരത്തെ അമിതാഭ് ബച്ചനും ഹെൽമെറ്റ് ധരിക്കാതെ ബൈക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഷൂട്ടിം​ഗിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

Karma News Network

Recent Posts

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

17 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

26 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

53 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

3 hours ago