entertainment

എനിക്ക് അസ്ഥിക്ക് പിടിച്ച പ്രണയമുണ്ട്, അദ്ദേഹത്തിന്റെ മുഖമാണ് എന്റെ കരുത്ത്; അനുശ്രീ

മലയാളിപ്രേക്ഷകര്‍ക്ക്് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുടുംബത്തോട് വലിയ അടുപ്പമുളള താരം തന്റെ ചേട്ടന്റെ വിവാഹവും പിറന്നാളുമൊക്കെ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ചേട്ടന്റെ വിവാഹം കഴിഞ്ഞും വിവാഹപ്രായമെത്തിയ അനുശ്രീക്ക് കല്യാണം ആലോചിക്കുന്നില്ലേ എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ പ്രണയത്തെക്കുറിച്ചും പ്രണയലേഖനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കയാണ് താരമിപ്പോള്‍.

എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ എന്നാണ് അനുശ്രീ തന്റെ പ്രണയ നായകനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു’ എന്നും അനുശ്രീ പറഞ്ഞു.

തനിക്കിപ്പോള്‍ പ്രണയലേഖനങ്ങള്‍ കിട്ടാറില്ല എന്ന വിഷമവും അനുശ്രീ പങ്കുവയ്ക്കുന്നു. സിനിമ നടിയായതില്‍ പിന്നെ പ്രേമ ലേഖനം ലഭിക്കാറില്ലെന്നാണ് അനുശ്രീ പറയുന്നത്. അടുത്തിടെ ഒരു നാലാം ക്ളാസ്സിലെ പയ്യന്‍ തനിക്ക് ഒരു ലവ് ലെറ്റര്‍ സമ്മാനിച്ചുവെന്നും അത് താന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നും അനുശ്രീ വ്യക്തമാക്കി. പ്രണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്. സിനിമാ നടിയായതിനാല്‍ പ്രണയ ലേഖനങ്ങള്‍ ഒന്നും ലഭിക്കാറില്ല. അടുത്തിടെ ഒരു സ്‌കൂളില്‍ പോയപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ തനിക്ക് ഒരു ലവ് ലെറ്റര്‍ തന്നിരുന്നു. അത് താന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

 

Karma News Network

Recent Posts

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

47 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

1 hour ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

1 hour ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

1 hour ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago