entertainment

അമ്മ അപൂർവമായി മാത്രമേ ഫോട്ടോക്ക് പോസ് ചെയ്യാറൊള്ളൂ, അമ്മയെ കാണിച്ച് അനുശ്രീ

നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ‌ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്.

ഇപ്പോളിതാ ഹോം ടൂർ വീഡിയോയുമായെത്തിയിരിക്കുകയാണ് അനുശ്രീ. ഹോം ടൂർ വീഡിയോ ചെയ്യാമോയെന്ന് കുറേ പേർ ചോദിച്ചിരുന്നു. അപ്പാർട്ട്‌മെന്റിലാണ് ഞാൻ താമസിക്കുന്നത്. ഇവിടേക്ക് കയറിവരുമ്പോൾത്തന്നെ കാണുന്നത് പൂജാമുറിയാണ്.

ഞാൻ ട്രാൻസ്പാരന്റാണ്. അതാണ് അതേപോലെ തന്നെയായി എല്ലാം കാണിക്കുന്നത്. കുഞ്ഞുള്ളതിനാൽ എല്ലാം അങ്ങനെ അടുക്കിപ്പെറുക്കി വെക്കാനൊന്നും കഴിയാറില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അമ്മയേയും ചിറ്റമ്മയേയും മുത്തശ്ശിയേയും അനുശ്രീ പരിചയപ്പെടുത്തിയിരുന്നു. ഇതാണെന്റെ അമ്മ രാജശ്രീ, ആർക്കും തെറ്റിപ്പോവരുത്. യൂട്യൂബിൽ ന്യൂസ് എഴുതുന്നവർ ശ്രദ്ധിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. പൊതുവെ ഫോട്ടോയിലോ വീഡിയോയിലോ ഒന്നും വരാറില്ല. അമ്മയ്ക്ക് അത് ഇഷ്ടമല്ല.

അമ്മ അപൂർവ്വമായി മാത്രമേ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളൂ. ഞാനെപ്പോഴും അതേക്കുറിച്ച് ചോദിക്കാറുണ്ട്. ഞങ്ങൾ ഫ്രണ്ട്‌സൊക്കെയായി പുറത്ത് പോയപ്പോൾ അമ്മ പോസ് ചെയ്തിരുന്നു. അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആർക്കും എന്റെ അമ്മ ആരാണെന്നറിയില്ല, വീഡിയോയിൽ വന്നേ പറ്റുള്ളൂവെന്ന് പറഞ്ഞ് വാശി പിടിച്ചോണ്ടാണ് അമ്മ വന്നത്. ഇന്നലെ ഒരു ന്യൂസ് കണ്ടപ്പോൾ ഹോം ടൂറിൽ അമ്മയെ പരിചയപ്പെടുത്തിയിട്ടേ കാര്യമുള്ളൂയെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അമ്മയെ കാണാൻ എന്നെപ്പോലെ തന്നെയില്ലേയെന്നും അനു ചോദിച്ചിരുന്നു. എനിക്ക് ഉമ്മ തരാനൊക്കെ നാണക്കേടാണ്. ആരവിന് പോലും ഞാൻ ഒളിച്ചേ ഉമ്മ കൊടുക്കാറുള്ളൂവെന്നും അനുശ്രീ പറഞ്ഞിരുന്നു. എല്ലാവരും എന്റെ അമ്മയെ കണ്ടപ്പോൾ ഹാപ്പിയായില്ലേ എന്നും താരം ചോദിച്ചിരുന്നു.

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

7 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

11 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

37 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago