entertainment

മകന് നല്ല വാശി, ദേഷ്യം കാരണം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്- അനുശ്രി

നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതോടെയാണ് വിവാഹ മോചന വാർത്തകള്‌ ഇടം പിടിച്ചത്. പിന്നാലെ ഇരുവരും ഇതിനെ ശരിവെച്ച് രം​ഗത്തെത്തുകയും ചെയ്തു. അനുശ്രി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോളിതാ അനുശ്രി പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ആരവിനെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ഭയങ്കര വാശിയും ദേഷ്യവുമാണ്. ദേഷ്യം കാരണം ഒരു ദിവസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാൻ വിളിച്ചിട്ട് അവൻ നോക്കിയില്ല. അവന്റെ ഫുഡിനെക്കുറിച്ചൊക്കെ എല്ലാവരും ചോദിക്കാറുണ്ട്. ട്രാവലിംഗൊക്കെ ഉള്ളത് കൊണ്ട് കുറുക്കൊന്നും കൊടുക്കുന്നില്ല. നേന്ത്രപ്പഴം പുഴുങ്ങിയതൊക്കെ കൊടുക്കാറുണ്ട്. സ്പ്രൗട്ടഡ് റാഗി കൊടുക്കുന്നുണ്ട്. അത് ഉണ്ടാക്കാൻ എളുപ്പമാണ്. ഇഡ്ഡലിയും ദോശയും ചോറുമൊക്കെ കൊടുക്കാറുണ്ട്. എന്ത് കൊടുത്താലും അവൻ കഴിച്ചോളും. വേണ്ടെന്ന് പറഞ്ഞ് വാശിയൊന്നുമില്ല.

വിശന്നാൽ അവൻ കരഞ്ഞ് തുടങ്ങും. അപ്പോൾ ഫുഡ് കൊടുത്താൽ കൃത്യമായി കഴിച്ചോളും. ഉറക്കം വന്നാൽ നന്നായി അലമ്പുണ്ടാക്കും. ഭയങ്കര വെളിച്ചത്തിലൊന്നും ഉറങ്ങില്ല. അവൻ ഉറങ്ങുന്ന സമയത്താണ് ഞാൻ ഡ്രസൊക്കെ കഴുകുന്നത്. ചെറിയൊരു ശബ്ദം കേട്ടാൽ അവൻ എഴുന്നേൽക്കും. മമ്മി അവന് വേണ്ടി സെലക്റ്റ് ചെയ്യുന്നതെല്ലാം നല്ലതായിരിക്കും. എങ്ങനെ കിട്ടുന്നുവെന്ന് അറിയില്ല. എനിക്ക് ക്ഷമയോടെ നോക്കി സെലക്റ്റ് ചെയ്യാനൊന്നും അറിയില്ല. ഞാൻ അവനേയും എടുത്ത് നിൽക്കും മമ്മിയാണ് പോയി സെലക്റ്റ് ചെയ്യുന്നത്. നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. ആറ് മാസമായ കുഞ്ഞ് മിണ്ടാതിരിക്കുമെന്നോ, മയത്തിലൊക്കെ പറഞ്ഞൂടേ. വിഷ്ണുവിനെപ്പോലെയാണ് മകൻ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരം അനുശ്രീ. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്

Karma News Network

Recent Posts

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

4 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

34 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

41 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago