entertainment

നാത്തൂൻ പോര് എടുക്കാത്ത അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസയുമായി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അനുശ്രീയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ചേട്ടന്റെ ഭാര്യ ആതിരയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് ആണിത്. ‘എൻ്റെ നാത്തൂന്…അനിയത്തി കുട്ടിക്ക്…എൻ്റെ അണ്ണൻ്റെ രുക്കൂന്,,ഞങ്ങടെ ആദിക്കുട്ടൻ്റെ അമ്മക്ക്.. പിറന്നാൾ ആശംസകൾ….എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നിൽക്കുന്നതിന്…എല്ലാം മനസ്സിലാക്കുന്നതിന്…. നാത്തൂൻ പോര് എടുക്കാത്തതിന്’

‘ആദികുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം….ഒരായിരം നന്ദി.. വന്ന നാൾ മുതൽ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേർന്ന് നിൽക്കുന്ന, എൻ്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

അനുശ്രീയുടെ കരിയറിന് വലിയ പിന്തുണ ആണ് നടിയുടെ സഹോദരൻ നൽകുന്നത്. നടി ഇത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിനോട് നാട്ടുകാർക്കും വീട്ടുകാർക്കും എതിർപ്പ് ഉണ്ടായിരുന്നെന്നും എന്നാൽ ചേട്ടൻ തനിക്കൊപ്പം നിന്നെന്നും അനുശ്രീ പറഞ്ഞിരുന്നു. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളുമായെത്തി. ചേട്ടന്റെ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.

Karma News Network

Recent Posts

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

8 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

24 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

25 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

59 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago