entertainment

മുടിയൊക്കെ വെട്ടി മോഡേൺ ലുക്കിൽ അനുശ്രി, മുടി വെട്ടണ്ടായിരുന്നുവെന്ന് ആരാധകർ

ലോക്ക് ഡൗണിൽ എല്ലാരും മുടിയും താടിയും നീട്ടുമ്പോൾ അനുശ്രീ മുടി മുറിച്ചു.താരമിപ്പോൾ ഒരു കോലമായി  എന്ന് ചിത്രത്തിനടിയിൽ കമന്റുകളും വന്ന് തുടങ്ങി. ലോക്ക് ഡൗൺ കാലത്ത് മുടിവെട്ടിയ ഒരേ ഒരു താരമാണ്‌ അനുശ്രീ. പഴയ മുഖം കണ്ട് ശീലിച്ച ആരാധകർക്ക് മുടിയില്ലാത്ത അനുശ്രീയേ ഉൾകൊള്ളാനും പെട്ടെന്ന് സാധിക്കുന്നില്ല.

മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും. ലോക്ക്ഡൗൺ കാലത്ത് പത്തനാപുരത്തുള്ള വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്.

എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം ആരാധകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മോഡേൺ ലുക്കിൽ ബോൾഡ് ആയ നടിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നീളൻ മുടി തോളൊപ്പമാക്കി കുറച്ച്‌ ഷോർട്ട് ഫ്രോക്കിലാണ് അനുശ്രി ചിത്രങ്ങളിൽ. താൻ സ്വയം ചലഞ്ച് ചെയ്തതിന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് എന്നും എട്ട് വർഷമായ സിനിമാരംഗത്തെത്തിയ തനിക്ക് മാറ്റം അനുവാര്യമാണെന്നും ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.

“ട്രാൻസ്‌ഫോർമേഷൻ… മലയാളത്തിൽ ആദ്യ സിനിമ ചെയ്തിട്ട് ഇപ്പോൾ എട്ട് വർഷങ്ങൾ പിന്നിട്ടു… ഫ്‌ളെക്‌സിബിൾ ആയിട്ടുള്ള നടിയായും ഒരു നല്ല മനുഷ്യനായുമൊക്കെ മാറേണ്ടതും വളരേണ്ടതും എന്റെ കടമയാണ്. സ്റ്റീരിയോടൈപ്പുകൾ തകർത്ത് എന്നെതന്നെ ചലഞ്ച് ചെയ്യാനുള്ള ശ്രമമാണ് ഈ സീരീസിലെ ചിത്രങ്ങൾ”, ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുശ്രി കുറിച്ചു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയത്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേർന്നാണ് മേക്കപ്പ്. കോസ്റ്റിയൂം ഡിസൈനർ സ്‌റ്റെഫി സേവ്യർ അടക്കമുള്ളവരാണ് അനുശ്രിയുടെ പുത്തൻ ലുക്കിന് പിന്നിൽ.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായാണ് അനുശ്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനേതാക്കളെ തേടുയുള്ള റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തിയത്. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഓട്ടോർഷ തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

Karma News Network

Recent Posts

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

6 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

26 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

1 hour ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

2 hours ago