entertainment

ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച മനുഷ്യന്‍, ദിലീപ് ലാൽ ജോസ് എന്നിവരെക്കുറിച്ച് അനുശ്രി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

തന്റെ ജീവിതം ഈ വിധം മാറ്റിയ ലാൽ ജോസ് ദിലീപ് എന്നിവരെക്കുറിച്ചാണ് അനുശ്രീയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഈ ലോകം എനിക്ക് പരിചയപ്പെടുത്തി തന്നത് ഈ രണ്ട് വ്യക്തികളാണ്. എന്നും എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടു പേര്‍ ഇവര്‍ തന്നെയായിരിക്കും എന്ന് പറഞ്ഞാണ് അനുശ്രീ തുടങ്ങുന്നത്. അതിന് ശേഷം ലാല്‍ ജോസിനെ കുറിച്ചും ദിലീപിനെ കുറിച്ചും വളരെ വിശാലമായി എഴുതിയിട്ടുമുണ്ട്.

ലാല്‍ ജോസ് സര്‍- ഇന്ന് എന്റെ പേരും പ്രശസ്തിയും എല്ലാം ഞാന്‍ ആസ്വദിയ്ക്കുന്നതിന്റെ ആദ്യത്തെ കാരണം ലാല്‍ ജോസ് സര്‍ ആണ്. എന്റെ ഗുരുനാഥനോട് ഞാന്‍ എന്നും കടപ്പെട്ടിരിയ്ക്കുന്നു. ആ ഡയമണ്ട് നക്ലൈസ് ധരിച്ച ദിവസം എന്റെ കുടുംബത്തിലും എല്ലാം മാറി. ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു. കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. എന്റെ ഹൃദയത്തില്‍ മാത്രമല്ല എന്റെ കുടുംബത്തിന്റെ തന്നെ പ്രാര്‍ത്ഥനയിലും ചിന്തയിലും ലാല്‍ ജോസ് സര്‍ ഉണ്ടായിരിക്കും

ദിലീപേട്ടന്‍- എന്റെ ജീവിതത്തിലെ അടുത്ത ദൈവീക ഇടപെടലാണ്. ഇപ്പോഴും എനിക്ക് ചന്ദ്രേട്ടാ എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച യഥാര്‍ത്ഥ മനുഷ്യന്‍. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടന്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികള്‍ക്കൊപ്പം ഒരു ഫോട്ടോ കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് – എന്നാണ് അനുശ്രീ എഴുതിയത്

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

31 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

57 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago