entertainment

ഷാഫി പറമ്പിൽ പ്രസം​ഗിക്കുന്നത് കേട്ട് പ്രണയം തോന്നി- അനുശ്രീ

സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും ശ്രദ്ധേയായ താരമാണ് അനുശ്രി. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അനുശ്രീ പ്രമുഖ നടനുമായി പ്രണയത്തിലാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംഎല്‍എയെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്ന്ത്. തനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാരെയോ ഒന്നും അറിയില്ലെന്നും ആകെ അറിയാവുന്നത് ഗണേഷേട്ടനെയാണെന്നും അനുശ്രീ പറയുന്നു. പിന്നെ തനിക്ക് പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്. തനിക്ക് ഷാഫി ചേട്ടനൊപ്പം ഇങ്ങനെയൊരു വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുവെന്നും അനുശ്രീ പൊതുവേദിയില്‍ വെച്ച് പറഞ്ഞു.

ഷാഫി പറമ്പിലിനെ കുറിച്ച് അനുശ്രീ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുശ്രീ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും കേരള മുഖ്യമന്ത്രി വരെയാവാന്‍ യോഗ്യതയുള്ളയാളാണ് ഷാഫിയെന്നുമാണ് താഴെ വരുന്ന കമന്റുകള്‍. അനുശ്രീ എങ്കില്‍ ഷാഫിയെ വിവാഹം കഴിക്ക്, നല്ല ജോഡിയായിരിക്കും എന്ന് തുടങ്ങി നിരവധി പേരാണ് അനുശ്രീയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇത് തുറന്ന് പറയാനുള്ള മനസിനെയാണ് പലരും പ്രശംസിച്ചത്.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

4 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

5 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

6 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

6 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

7 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

7 hours ago