crime

മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കൽ ഇനി ആർക്കും പരാതിപ്പെടാം.

ന്യൂഡൽഹി/ മാതാപിതാക്കൾ സഹോദരങ്ങൾ മറ്റു ബന്ധുക്കൾ ഉൾപ്പടെ മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കൽ, അവരോടുള്ള മോശം പെരുമാറ്റം എന്നിവ സംബന്ധിച്ച് അയൽക്കാർ, സുഹൃത്തുക്കൾ തുടങ്ങി ആർക്കും പരാതിപ്പെടാമെന്നു കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്.

രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം ഫലപ്രദമാക്കാകാനായി സാമൂഹികനീതി മന്ത്രാലയം നിയോഗിച്ച അഞ്ചംഗ സമിതി തയ്യാറാക്കി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.റിപ്പോർട്ട് പ്രകാരം, ഇരയായ ആൾക്കു തന്നെയോ കുടുംബത്തിലുള്ളവർക്കോ അടുത്ത സുഹൃത്തിനോ അയൽക്കാരനോ പൊതുജനങ്ങളിൽ ആർക്കെങ്കിലുമോ ഇനി മുതൽ പരാതി നൽകാം.

വാക്കാലോ നേരിട്ടോ ഉള്ള പരാതിക്ക് പുറമേ, മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലും പരാതി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. നിയമത്തിലെ 24–ാം വകുപ്പുപ്രകാരം, മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവർക്ക് 3 മാസം തടവോ 5000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും.

മുതിർന്ന പൗരന്മാരുടെയും രക്ഷാകർത്താക്കളുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം ഫലപ്രദമായി നടപ്പാക്കാൻ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഏകോപന സമിതിയെ സംസ്ഥാന സർക്കാർ നിയോഗിക്കണം. 2 വർഷത്തേക്കായിരിക്കും ഈ നിയമനം. പരമാവധി 2 വർഷം കൂടി ഇത് നീട്ടി നൽകാം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സേനാ യൂണിറ്റിനെ നിയോഗിക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

3 സാമൂഹികപ്രവർത്തകർ, മുതിർന്ന പൗരന്മാരിൽ തന്നെ പെട്ട 2 പേർ, സ്വതന്ത്ര നിരീക്ഷകനായി 20 വർഷത്തിൽ കുറയാതെ അഭിഭാഷക പരിചയമുള്ളയാൾ, സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ വിഷയവുമായി ബന്ധപ്പെട്ട സംഭാവന നൽകാൻ കഴിവുള്ള മറ്റുള്ളവർ എന്നിവരും യൂണിറ്റിന്റെ ഭാഗമാകണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.

 

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

16 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

42 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago