entertainment

അപര്‍ണ ബാലമുരളി മലയാളത്തിന് അഭിമാനമായി.

 

അറുപത്തിയെട്ടാമത് ദേശീയ പുരസ്‌കാരം അക്ഷരാർത്ഥത്തിൽ മലയാളത്തിന്റെ യശസ്സ് ഉയർത്തുകയായിരുന്നു. ഇത്തവണ നിരവധി പുരസ്‌കാരങ്ങളാണ് മലയാളത്തിന് അഭിമാനമായി വന്നെത്തിയത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അപര്‍ണ ബാലമുരളി നേടിയെടുത്തതും അതിൽ പെടും. തമിഴ് സിനിമയിലെ അഭിനയത്തിനാണ് അപർണ ബാലമുരളിക്ക് അവാർഡ് ലഭിച്ചതെങ്കിലും അതും ഒരു മലയാളത്തിന്റെ നേട്ടമായിരുന്നു. കീര്‍ത്തി സുരേഷിന് ശേഷം മലയാള സിനിമയ്ക്ക് അഭിമാനമായി ദേശീയ പുരസ്‌കാരം നേടി കൊണ്ടാണ് അപര്‍ണ ബാലമുരളി മലയാളത്തിന് കൂടി അഭിമാനമായിരിക്കുന്നത്.

‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന സിനിമയിലൂടെ 2015 ല്‍ ആണ് അപര്‍ണ ബാലമുരളിയുടെ സിനിമ ക്യാരിയറിനു തുടക്കം കുറിക്കുന്നത്. ചിത്രത്തിലെ നായകനായ വിനീത് ശ്രീനിവാസന്റെ ലവ് ഇന്‍ട്രസ്റ്റ് ആയിട്ടായിരുന്നു അപര്‍ണ ആദ്യം വേഷമിടുന്നത്. ഡയലോഗുകള്‍ ഒന്നും ഉണ്ടായിരുന്നില്ലാത്ത ചിത്രം ആയിരുന്നിട്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ അപര്‍ണയ്ക്ക് കഴിഞ്ഞു. ചിത്രത്തിലെ അഭിനയത്തിന് ഏഷ്യവിഷന്റെ ന്യൂ സെന്‍സേഷണല്‍ നായിക എന്ന പുരസ്‌കാരം അപര്‍ണ നേടുകയുണ്ടായി.

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അപർണയെ മലയാള സിനിമ പ്രേക്ഷകർ പിന്നീട് കാണുന്നത്. തേപ്പ് കിട്ടി സങ്കടപ്പെട്ടിരിക്കുന്ന മഹേഷിന്റെ ജീവിതത്തിലേക്ക്, ചേട്ടന്‍ സൂപ്പറാ എന്ന് പറഞ്ഞ് കയറി വന്ന പെണ്‍കുട്ടിയായിട്ടാണ് അപര്‍ണ പിന്നീട് എത്തുന്നത്. ഒരു നടിയുടെ പക്വതയോടെയാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ അപർണ, ജിംസി എന്ന കഥാപാത്രത്തെ മികവുറ്റതാക്കു ന്നത്. ചിത്രത്തിലെ അഭിനയത്തിനും നിരവധി പുരസ്‌കാരങ്ങള്‍ ആണ് അപര്‍ണയെ തേടിയെത്തിയത്.

പിന്നീട് സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ അപർണയുടെ വേഷവും ശ്രദ്ധയമായിരുന്നു. ആസിഫ് അലിയ്‌ക്കൊപ്പമുള്ള അപര്‍ണയുടെ ജോഡി പൊരുത്തം മാധ്യമങ്ങൾ വാനോളം പുകഴ്ത്തുകയും ഉണ്ടായി. പിന്നാലെ ബി ടെക് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ആ ചിത്രവും മികച്ച ശ്രദ്ധ നേടി. എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സര്‍വ്വം താളമയം എന്ന ചിത്രം ചെയ്തു. തമിഴിലെ മൂന്നാമത്തെ സിനിമയാണ് സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂറാറൈ പോട്ര്.’ റിലീസ് ചെയ്ത നാള്‍ മുതല്‍ അപര്‍ണയുടെ അഭിനയമികവ് മാധ്യമങ്ങൾ എടുത്തു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതിന് ശേഷം ധാരാളം അവസരങ്ങളാണ് അമൃതയെ തേടി എത്തിയത്. അഭിനയ മികവിന് അംഗീകാരമായി ദേശീയ പുരസ്‌കാരവും അമൃതയെ തേടി എത്തുകയായിരുന്നു പിന്നെ.

 

Karma News Network

Recent Posts

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

7 mins ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

39 mins ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

1 hour ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

2 hours ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

10 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

11 hours ago