entertainment

അപര്‍ണക്ക് പ്രൈവറ്റ് ജെറ്റ് ? ‘ബെന്‍സ് തന്നെ വാങ്ങിച്ചതിന്റെ ലോണ്‍ അടച്ചുതീരുന്നേയുള്ളൂ’

മികച്ച നടിക്കുള്ള 68 മത് ദേശിയ അവാര്‍ഡ് നേടിയ നടിയാണ് അപര്‍ണ ബാലമുരളി. സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യാ ശിവകുമാര്‍ നായകനായ സുരറൈ പ്രോട് എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് 2020ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അപര്‍ണയെ തേടിയെത്തിയത്.

സുറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ അപര്‍ണ അഭിനയിച്ച ബൊമ്മി എന്ന കഥാപാത്രത്തിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. 2013ല്‍ സിനിമയില്‍ എത്തിയ അപര്‍ണ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയായി മാറിക്കഴിഞ്ഞു. ജെക്സണ്‍ ആന്റണി സംവിധാനം ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചു.

ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പദ്മിനിയാണ് അപര്‍ണയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. പവന്‍കുമാര്‍ സംവിധാനം ചെയ്ത് ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തിയ ധൂമം എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ അപര്‍ണയുടെ സിനിമ.

സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ താരം സജീവമായി പങ്കെടുക്കാറുണ്ട്. അടുത്തിടെ താരം നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ തന്നെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാറുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.സ്വയം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കിയിട്ടുണ്ടെന്നും പല കാര്യങ്ങളും അതില്‍ കാണുന്നത് തെറ്റായ കാര്യങ്ങളാണെന്നും നടി പറഞ്ഞു. അപര്‍ണക്ക് സ്വന്തമായി ജെറ്റ് ഉണ്ടോന്ന് അവതാരകന്റെ ചോദ്യം.”അയ്യോ…അതും തെറ്റായ വിവരമാണ് പിന്നെ ഞാന്‍ ആരായി ”ബെന്‍സ് തന്നെ വാങ്ങിച്ചതിന്റെ ലോണ്‍ അടച്ചുതീരുന്നേയുള്ളൂ. പ്രൈവറ്റ് ജെറ്റ് ആവുന്നേയുള്ളൂ. ഇത് കേട്ടപ്പോള്‍ ഞെട്ടി. എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം.

Karma News Network

Recent Posts

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

38 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

54 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago