topnews

വി.എച്ച്.എസ്.ഇ പുനർ മൂല്യനിർണയത്തിന് ജൂൺ 27 നകം അപേക്ഷിക്കണം

വൊക്കേഷണൽ ഹയർ സെക്കൻഡറി മാർച്ചിൽ നടത്തിയ രണ്ടാം വർഷ പൊതു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയവും, സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകൾ www.vhsems.kerala.gov.in ൽ ലഭിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 500 രൂപാ നിരക്കിൽ ഫീസ് അപേക്ഷയോടൊപ്പം പ്രിൻസിപ്പലിന് നൽകണം.

ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർഥികൾ പേപ്പറൊന്നിന് 300 രൂപാ നിരക്കിൽ ഫീസ് ഇതേ ശീർഷകത്തിൽ അടച്ച് ചെലാന്റെ അസലും അപേക്ഷയും ഫലം പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിൽ അയയ്ക്കണം. അപേക്ഷാഫോമിന്റെ മാതൃക 2022ലെ പരീക്ഷാ വിജ്ഞാപനത്തിന്റെ അനുബന്ധത്തിൽ ലഭിക്കും.

പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് പോർട്ടലിൽ നിന്നു ലഭിക്കുന്ന സ്‌കോർഷീറ്റ് അടക്കം നിശ്ചിത ഫീസോടെ വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പിൻസിപ്പലിന് ജൂൺ 27നു വൈകിട്ട് നാലിനകം സമർപ്പിക്കണം. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ പേപ്പറൊന്നിന് 100 രൂപ നിരക്കിൽ ”0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ അടച്ച് അസൽ ചെലാൻ അപേക്ഷയോടൊപ്പം പ്രിൻസിപ്പലിന് സമർപ്പിക്കണം.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

33 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

34 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

48 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

51 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago