entertainment

ബിഗ് ബോസിനെ കാണുന്നത് ദൈവം തന്നെ സമ്മാനം ആയിട്ട്, പുറത്താകലിന് പിന്നാലെ അപ്സര

19 മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചപ്പോള്‍ അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ പരിചിതമുഖങ്ങളിലൊന്നായിരുന്നു അപ്സര രത്നാകരന്‍. സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലെ ജയന്തി എന്ന കഥാപാത്രം തന്നെ അതിന് കാരണം. ടോപ്പ് 5 പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ മിക്കപ്പോഴും ഒഴിവാക്കാനാവാത്ത സാന്നിധ്യമായി. എന്നാല്‍ നിരവധി സര്‍പ്രൈസുകള്‍ ഇതിനകം സംഭവിച്ച സീസണ്‍ 6 ലെ മറ്റൊരു സര്‍പ്രൈസ് ആയി അപ്സര എവിക്റ്റഡ് ആയിരിക്കുകയാണ്. പുറത്തായതിന് ശേഷം അപ്സര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത.

എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ. അതിനൊക്കെ ഉള്ള മറുപടിയായി ഈശ്വരൻ തന്ന ആനുഗ്രഹമായിട്ടാണ് ഞാൻ ഈ പ്ലാറ്റ്ഫോമിനെ കാണുന്നത്. 100 ദിവസം നില്ക്കാൻ ആണ് ആഗ്രഹിച്ചത്. ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തണം എന്നാണ് ആഗ്രഹം. സൗഹൃദത്തിന് ഞാൻ അത്രയും പ്രാധാന്യം കൊടുക്കുന്ന ആളാണ്. അതിൽ രസ്മിനോടാണ് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയത്. അവൾ അത്രയും സിന്സിയര് ആയ വ്യക്തിയാണ്.

എനിക്ക് നല്ല ഇഷ്ടം ഉള്ള ആളുകൾ എന്നോട് എന്തെങ്കിലും ചെയ്താൽ സഹിക്കില്ല. അതുപോലെ ആയിരുന്നു എനിക്ക് അർജുൻ. തുടക്കത്തിൽ ജാസ്മിനോട് ഇഷ്ടക്കേട് ഉണ്ടായിരുന്നു, എന്നാൽ എനിക്ക് അവളെയും ഇഷ്ടമാണ്. സായി ചേട്ടനെ കുറിച്ച് ഒരു മുൻ ധാരണ ഉണ്ടായിരുന്നു. എന്നാൽ ആള് പാവം ആണ്. ജിന്റോ ചേട്ടന്റെ രീതികൾ ഇഷ്ടം അല്ലെങ്കിലും വ്യക്തി എന്ന നിലയിൽ നല്ലൊരു മനുഷ്യൻ ആണ്. ഋഷിയും അൻസിബയും ആയുള്ള ബന്ധം അത്ര ജെനുവിന് ആണെന്ന് തോന്നിയിട്ടില്ല

Karma News Network

Recent Posts

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

4 mins ago

സിനിമയ്ക്ക് പുറത്തുള്ള കുടുംബം, സുരേഷ് അങ്കിൾ അച്ഛന് അനിയനെപോലെ-പത്മരാജ് രതീഷ്

അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…

17 mins ago

അലങ്കാരത്തിന് കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, നമ്പര്‍ പ്ലേറ്റിന് പകരം അഘോരി നാഗസാധു എന്ന ബോര്‍ഡ്, പിഴയിട്ട് പോലീസ്

ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…

30 mins ago

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

52 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

53 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

1 hour ago