entertainment

ആദ്യ വിവാഹത്തിൽ മകനുണ്ടോ, സത്യാവസ്ഥ വെളിപ്പെടുത്തി അപ്സര

നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസിന്റെയും സഹ താരങ്ങൾ വിവാഹം ആഘോഷമാക്കി . വൻ സർപ്രൈസടക്കം ഇരുവർക്കും നൽകിയിരുന്നു. അപ്സര ആദ്യം വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു മകൻ ഉണ്ടെന്നുമുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോളിതാ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം.

അപ്സരയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടെന്നും ആ മകനുമായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽക്ക് തന്നെ ഇടം പിടിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് ഇത് ചേച്ചിയുടെ മകനാണെന്നുള്ള കാര്യമാണ്. സ്വന്തം മകനെ പോലെയാണ് അപ്സര ചേച്ചിയുടെ മകനെ നോക്കുന്നതെന്നുമാണ് പറയുന്നത്. അപ്സരയ്ക്ക് ഇതിനോടകം ഫാൻസ് പേജുകളുമുണ്ട്. ഈ ഫാൻസ് പേജുകളിലൂടെയും ഈ വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

രണ്ടു പേരുടെയും വീടുകളിൽ സംസാരിച്ചപ്പോൾ എതിർപ്പുകളുണ്ടായി. മതമായിരുന്നു പ്രശ്നം. വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ടായില്ല. അവരെ പറഞ്ഞു മനസ്സിലാക്കും വരെ കാത്തിരിക്കാമെന്നു കരുതി. അങ്ങനെ ഒരു വർഷം പോയി. ഒടുവിൽ വീട്ടുകാർ‌ പച്ചക്കൊടി കാണിക്കുകയായിരുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം

ഇത്രയും വൈകിയാണോ അപ്സര കല്യാണം കഴിക്കുന്നത് എന്ന തരത്തിൽ ചില കമന്റുകളൊക്കെ കണ്ടു. ഒട്ടും വൈകിയിട്ടില്ല. കുറച്ച് നേരത്തേ ആണെന്നതാണ് സത്യം. എനിക്കിപ്പോൾ 24 വയസ്സാണ്. എന്നെ കുറച്ച് പ്രായം കൂടിയ ആളായാണ് മിക്കവരും പരിഗണിക്കുന്നത്. ഞാൻ ചെയ്ത കഥാപാത്രങ്ങളാണ് അതിന് കാരണം. ‘സാന്ത്വന’ത്തിലും ഞാൻ അവതരിപ്പിക്കുന്നത് ചിപ്പിച്ചേച്ചിയുടെ കഥാപാത്രത്തെക്കാൾ പ്രായമേറിയയാളുടെ വേഷമാണ്. അതു വച്ചാകും ആളുകൾ എന്റെ പ്രായവും കണക്കാക്കുന്നത്.

ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. രണ്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രമാണ് സാന്ത്വനത്തിൽ ജയന്തിക്ക്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ജയന്തി തൻറെ അമ്മായിയും ദേവിയുടേയും ബാലൻറേയും സഹോദരൻ ശിവൻറെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്.സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്‌സര. മികച്ച മോഡൽ കൂടി ആണ് അപ്സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

1 hour ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

2 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

3 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

3 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

4 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

4 hours ago