entertainment

അവളെ കണ്ടാല്‍ 10, 30 വയസ് വരും, തടിച്ചി, ബോഡി ഷെയ്മിംഗിനെ കുറിച്ച് അപ്‌സര

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ് അപ്‌സര. സംവിധായകന്‍ ആല്‍ബിയുമായും അപ്‌സരയുമായുള്ള വിവാഹം നവംബര്‍ 20നാണ് നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അപ്‌സരയും ആല്‍ബിയും. വിവാഹശേഷം തങ്ങളുടെ വിശേഷം പങ്കുവെച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ട്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. രണ്ടാം വിവാഹമാണെന്നും അപ്‌സരയ്ക്ക് ആദ്യബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് പിന്നീട് അപ്‌സരയും ആല്‍ബിയും പ്രതികരിച്ചിരുന്നു.

ഇപ്പോഴിത കല്യാണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ആല്‍ബിയും അപ്‌സരയും. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ വിശേഷവും തുടര്‍ന്നുണ്ടായ വിവാദങ്ങളെ കുറിച്ചും മനസ്സ് തുറന്നത്. കഥാപാത്രത്തിന്റെ പേരില്‍ വിവാഹത്തിന് ശേഷവും ചീത്ത കേള്‍ക്കാറുണ്ടെന്ന് അപ്‌സര പറയുന്നു. വിവാഹത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ചീത്ത കേള്‍ക്കാറുണ്ട്. നടി സിരിഗയുടെ അമ്മ തന്നെ ആദ്യമായി കണ്ടപ്പോള്‍ ‘മുഖം ടാറിട്ട റോഡില്‍ ഉരയ്ക്കാന്‍ തോന്നിയെന്നും എന്നാല്‍ നേരിട്ട് കണ്ടപ്പോഴാണ് പാവമാണെന്ന് മനസ്സിലായതെന്നും അമ്മ പറഞ്ഞതായി താരം പറയുന്നു.

രണ്ട് വീട്ടിലും വിവാഹത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നു. ചേട്ടന്റെ ഒരു ബന്ധു വന്ന് എന്റെ അമ്മയോട് സംസാരിക്കുകയായിരുന്നു. പിന്നീട് എല്ലാത്തിനും കുറച്ച് സമയം വേണ്ടി വന്നു. പിന്നീട് ചേട്ടന്റെ വീട്ടില്‍ പോയി സംസാരിച്ചു. അവരെ പറഞ്ഞ് മനസ്സിലാക്കി വിവാഹം കഴിക്കുകയായിരുന്നു.-അപ്‌സര പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ തനിക്ക് ഉത്തരവാദിത്വം കൂടി. ഇത്രയും നാള്‍ നമുക്ക് മുഴുവന്‍ ഉത്തരവാദിത്വമില്ലായിരുന്നു. ഇപ്പോള്‍ എന്റെ അമ്മയും ഇവളുടെ അമ്മയും വിളിച്ച് അന്വേഷിക്കുമെന്നും ആല്‍ബി പറയുന്നു.

സീരിയലില്‍ തന്നെ കണ്ടാല്‍ നേരില്‍ കാണുന്നതിനെക്കാള്‍ പ്രായം തോന്നിക്കും. തനിക്ക് 25 വയസാണ് പ്രായം. തന്റെ വയസ് പറഞ്ഞപ്പോള്‍ കുറെ ആളുകള്‍ ചോദിച്ചു. 25 വയസ് ആണോ എന്ന് ! അവളെ കണ്ടാല്‍ 10, 30 വയസ് വരും. തടിച്ചി എന്നൊക്കൊ… കുറെ കമന്റ്‌സ് വന്നു. അതൊന്നും കണ്ടപ്പോള്‍ ആദ്യം എനിക്ക് വിഷമം തോന്നിയില്ല. പിന്നീട് ഒരു ഓണ്‍ലൈന്‍ ചാനലുകാര്‍ വിളിച്ചു. ഇതിനെ കുറച്ചുള്ള പ്രതികരണം ചോദിച്ചിരുന്നു. -ബോഡി ഷെയ്മിംഗിനെ കുറിച്ച് അപ്‌സര പറഞ്ഞു.

ഒരു ആര്‍ട്ടിസ്റ്റില്‍ നിന്നുണ്ടായ സമാനമായ ഒരു സംഭവവും അപ്‌സര പറയുന്നു. രൂപം നോക്കിയോ സൗന്ദര്യം നോക്കിയോ അല്ല നമ്മള്‍ ഓരാളെ ചേച്ചി എന്ന് വിളിക്കേണ്ടത്. എന്നാല്‍ അത്തരത്തില്‍ ചില ആളുകളുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത് . ”എന്റെ ചേച്ചിയെക്കാളും പ്രായമുളള ഒരു നടിയെ ഞാന്‍ ചേച്ചി എന്ന് വിളിച്ചു . അവര്‍ക്ക് 30 വയസ് വരും. പ്രായം അറിയാവുന്നത് കൊണ്ടാണ് ഞാന്‍ അവരെ ചേച്ചി എന്ന് വിളിച്ചത്. എന്നാല്‍ അവര്‍ എന്നോട് ചേച്ചി എന്ന് വിളിക്കരുതെന്ന് എന്ന് പറഞ്ഞു. തനിക്ക് കുറച്ച് തടി തോന്നിക്കുമെന്നും അവരെ ചേച്ചി എന്ന് വിളിക്കുമ്പോള്‍ എന്തോ പോലെ തോന്നുമെന്നും പറഞ്ഞു. അത് തനിക്ക് അല്‍പം ഫീല്‍ ചെയ്തു.-അപ്‌സര പറഞ്ഞു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

8 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

16 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

17 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

49 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

55 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago