entertainment

ഒന്നല്ല, രണ്ടല്ല, മൂന്നല്ല ഞങ്ങൾക്ക് ഒരുപാട് മക്കളുണ്ട് , അപ്സര

നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു, അപ്സര ആദ്യം വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു മകൻ ഉണ്ടെന്നുമുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും പ്രതികരണവുമായെത്തിയിരുന്നു. അപ്സരയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹ വിരുന്നിനിടയിലെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അപ്‌സര. അതീവ സന്തോഷത്തോടെ കുറേ കുഞ്ഞുങ്ങളേയും ചേർത്തുപിചിച്ച് നിൽക്കുന്ന ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾക്ക് ഒരുപാട് മക്കളുണ്ട്. പ്രിയപ്പെട്ട ഓൺലൈൻ മീഡിയാസ് ശ്രദ്ധിക്കുമല്ലോ എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. താലികെട്ടാൻ നേരം കുട്ടികളെ വേദിയിൽ കൊണ്ടുവന്നു. കുട്ടി പൊട്ടിക്കരഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ അപ്‌സര സന്തോഷവതിയായി നിൽക്കുന്നു, ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് സാധിക്കുക എന്നൊക്കെയായിരുന്നു എഴുതിവിട്ടത്. മാനസികമായി ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു.

ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. രണ്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രമാണ് സാന്ത്വനത്തിൽ ജയന്തിക്ക്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ജയന്തി തൻറെ അമ്മായിയും ദേവിയുടേയും ബാലൻറേയും സഹോദരൻ ശിവൻറെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്.സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്‌സര. മികച്ച മോഡൽ കൂടി ആണ് അപ്സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

9 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

22 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

28 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

59 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

2 hours ago