entertainment

എ.ആർ.റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ വിവാഹിതയാവുന്നു

സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ മകൾ വിവാഹിതയാവുന്നു. ഓഡിയോ എൻജിനീയറും ബിസിനസുകാരനുമായ റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഖദീജ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

ഖദീജയുടെ ജന്മദിനമായ ഡിസംബർ 29 നായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ തിയ്യതി വൈകാതെ തന്നെ പ്രഖ്യാപിക്കും. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു മക്കളാണ് എ.ആർ.റഹ്മാന്. ഗായിക കൂടിയാണ് ഖദീജ.

എ.ആർ.റഹ്മാൻ സംഗീത സംവിധാനം ചെയ്ത എന്തിരൻ ചിത്രത്തിൽ ‘പുതിയ മനിതാ’ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരം​ഗത്തേക്ക് എത്തിയത്. മിമി സിനിമയിൽ ഖദീജ പാടിയ റോക്ക് എ ബേ ബേബി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ എത്തുന്ന ഖദീജ മുൻപും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എ.ആർ. റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടുന്നുവെന്ന ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ പരാമർ‌ശം വിവാദങ്ങൾക്ക് ഇടവച്ചിരുന്നു. തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങൾ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചർച്ചചെയ്യുന്നതെന്ന് ഖദീജ പ്രതികരിച്ചിരുന്നു.

ദുർബലയാകുകയോ ജീവിതത്തിൽ എടുത്ത തിരഞ്ഞെടുപ്പുകളിൽ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളിൽ സന്തുഷ്ടയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഖദീജയുടെ മറുപടി. തന്റെ കുടുംബത്തിലെ സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വിവാദങ്ങളോട് റഹ്‌മാൻ പ്രതികരിച്ചത്.

Karma News Network

Recent Posts

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക്

അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരം​ഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…

9 mins ago

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

38 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

1 hour ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

2 hours ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

3 hours ago