entertainment

സാജൻ സൂര്യയും ലക്ഷ്മി പ്രിയയും നേർക്കുനേർ, ഷോയിൽ നിന്നിറങ്ങിയ ലക്ഷ്മി പ്രിയയെ അനുരഞ്ജിപ്പിച്ചത് സിദ്ദിഖ്

സൂര്യ ടിവിയുടെ ഏറ്റവും പുതിയ സെലിബ്രിറ്റി പരിപാടിയാണ് അരം + അരം = കിന്നരം. നടൻ ദിലീപാണ് ആദ്യ എപ്പിസോഡിൽ അതിഥിയായെത്തിയത്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ അണിനിരക്കുന്നതിനാൽ അരം പ്ലസ് അരം കിന്നരം എന്ന പ്രോ​ഗാമിന് ആരാധകർ‌ നിരവധിയാണ്. ആര്യയും ശ്വേത മേനോനുമുൾപ്പടെ നിരവധി താരങ്ങൾ ഷോയിൽ എത്തുന്നുണ്ട്. ഷോയുടെ ഒരു പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു, ലക്ഷ്മി പ്രിയയും സാജനും തമ്മിലുള്ള പ്രശ്നങ്ങളാണ് ചർച്ചയാവുന്നത്.

ശ്വേതാ മേനോൻ ഒരു ഹിഡൻ ക്യാമറ ഉണ്ട്. അത് ചില കാര്യങ്ങൾ ക്യാപ്ച്ചർ ചെയ്തിട്ടുണ്ട് എന്ന് പറയുന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ലക്ഷ്മി പ്രിയ പ്രീതയോടും ആൻസിയോടും സാജൻ സൂര്യയെ കുറിച്ച് സംസാരിക്കുന്ന കാര്യങ്ങൾ ഷോയിൽ കാണിച്ചു. സാജൻ ചേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു ഭയങ്കര റോളെടുപ്പായിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. ആദ്യം ഞങ്ങൾ വിചാരിച്ചു കളി ആയിരിക്കും പ്രാങ്ക് ആയിരിക്കും എന്ന് പക്ഷെ അങ്ങനെയല്ലെന്നാണ് പ്രീത നൽകിയ മറുപടി, എനിക്ക് അങ്ങനെയാണ് തോന്നുന്നത് എന്നാണ്.

ഞാൻ എന്റെ കൊച്ചിനെ വിട്ടിട്ട്, എന്റെ വീട് വിട്ടിട്ട് ഞാൻ ഏഴുമണി ആകുമ്പോൾ ഏഴര ആകുമ്പോഴേക്കും മാക്‌സിമം വരാറില്ലേ. നമ്മൾ വരുമ്പോൾ ഇവിടെ എന്ത് പ്രാക്റ്റിസ് ആണ് നടക്കുക. ഈ സാജൻ ചേട്ടൻ എപ്പോഴാണ് കറക്റ്റ് ആയിട്ട് വരുന്നത്. പുള്ളിക്ക് എന്തെങ്കിലും ഒരു ഡാൻസ് ഇട്ടാൽ പുള്ളിക്ക് അത് ചെയ്യാൻ പറ്റത്തില്ല. എന്നിട്ട് സാജൻ ചേട്ടൻ എന്നെ പറ്റി അങ്ങനെ പറയേണ്ട ഒരു കാര്യവും ഇല്ല. ശരിയാണ് എനിക്ക് അന്നാ കോസ്റ്റിയൂമിന്റെ പ്രശ്‌നമുള്ള സമയത്ത് എത്താൻ ആയില്ലല്ലോയെന്ന് ലക്ഷ്മി ചോദിക്കുന്നു.

റിഹേഴ്‌സൽ ചെയ്യാനാണോ വരുന്നത് അതോ ഇത്തരമൊരു സംസാരത്തിന് ആണോ എന്ന് ദേഷ്യത്തോടെ ശ്വേത മേനോൻ ചോദിക്കുന്നുണ്ട്. സീരിയലിൽ പെണ്ണുങ്ങൾ ചെയ്യുന്ന പോലെ നുണയും കൊതിയും പറയുകയാണ് ഈ മൂന്നുപേരും ചെയ്തത് എന്നാണ് സാജൻ പറയുന്നത്. ഇതിനിടയിലാണ് ലക്ഷ്മിപ്രിയ പൊട്ടി കരയുന്നതും ഷോ വിട്ടു പുറത്തുപോകുന്നതും. പിന്നീട് നടക്കുന്നത് അനുരഞ്ജന ശ്രമങ്ങൾ ആണ്. ശേഷം സംവിധായകൻ സിദ്ധിഖിന്റെ അഭിപ്രായത്തോടെ നാല് ഗ്രൂപ്പുകളായി തിരിക്കുകയും സാജനെയും ലക്ഷ്മിയെയും വെവ്വേറെ ഗ്രൂപ്പ് ലീഡേർസ് ആക്കി മാറ്റുകയും ചെയ്തു. ഇത് സ്‌ക്രിപ്റ്റഡ് ആണോ എന്ന സംശയം ഇപ്പോഴും ചില പ്രേക്ഷകർക്കിടയിൽ ഉണ്ട്.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

7 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

21 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

48 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago