entertainment

ഞങ്ങൾ റിലേഷനിലായ ശേഷം അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നു, എല്ലാവരും വിളിച്ച് കരയുകയായിരുന്നു- ആരതി പൊടി!

ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ സുപരിചിതനായത്. ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു. റോബിനെപ്പോലെ തന്ന ഭാവി വധു ആരതിപൊടിയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവളാണ്

സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. റോബിനുമായി റിലേഷനിലായ ശേഷം അച്ഛന് സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ആരതി പൊടി. തങ്ങളുടെ പ്രണയം പരസ്യമായ ശേഷം അച്ഛനെ ഫോൺ വിളിച്ച് പലരും കരഞ്ഞുവെന്നാണ് ആരതി പൊടി പറയുന്നത്. തുടക്കത്തിൽ സംഭവം അച്ഛനും കത്തിയില്ലെന്നും താനാണ് അവർക്ക് സംഭവങ്ങൾ വിശദീകരിച്ച് കൊടുത്തതെന്നും ആരതി പൊടി പറയുന്നു.

ബിഗ് ബോസ് നടക്കുന്ന സമയത്ത് ഞാൻ ഹൈദരാബാദിൽ ഷൂട്ടിങിലാണ്. അതുകൊണ്ട് തന്നെ എപ്പിസോഡുകളൊന്നും തന്നെ കാണാൻ പറ്റിയിരുന്നില്ല. അതുകഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ ഞാൻ ബി ഗ് ബോസ് കണ്ടിട്ടുണ്ടെങ്കിൽ തന്നെ അതിന് കാരണം റോബിൻ ചേട്ടനാണ്.’എന്റെ ഫ്രണ്ട്സ് പോലും ബി ഗ് ബോസ് കാണുന്നവരല്ല. റോബിൻ ചേട്ടൻ ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ഒരുപാട് ആളുകൾ കരയുകയൊക്കെ ചെയ്തിരുന്നു.’

‘ഒരുപാട് ആളുകൾ റോബിൻ ചേട്ടനെ ഇഷ്ടപ്പെടാനും തുടങ്ങി. ഇതൊക്കെ നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്താ സംഭവം എന്ന് അറിയാനാണ് ഞങ്ങൾ വീഡിയോസ് നോക്കിയത്. റോബിൻ ചേട്ടൻ കാരണമാണ് ഇത്തവണത്തെ സീസൺ എല്ലാവരും കണ്ടത്.”അതാണ് റിയാലിറ്റി. എന്റെ വീട്ടിൽ ആരും ബി ഗ് ബോസ് കണ്ടിരുന്നില്ല. ഞാനും ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു. എല്ലാവരും വിളിച്ച് കരയുകയായിരുന്നു.’

അച്ഛന് എന്താ സംഭവം എന്തിനാണ് ആളുകൾ കരയുന്നത് എന്നൊന്നും മനസിലായില്ല. ഞാനാണ് പിന്നെ അച്ഛന് കാര്യങ്ങൾ വീഡിയോയൊക്കെ കാണിച്ച് കൊടുത്ത് മനസിലാക്കിപ്പിച്ചത്. ടോമേട്ടനാണ് ഇന്റർവ്യൂവിന് എന്നെ കൂട്ടികൊണ്ടുപോയത്.”ഒരു ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു അന്ന് ഞാൻ ഉദ്ദേശിച്ചത്

പ്രണയാഭ്യർഥന നടത്തിയപ്പോൾ ആരതിയും തന്നോട് സമയം ചോദിച്ചിരുന്നുവെന്ന് റോബിൻ പറഞ്ഞു. ‘ആരതിയും എന്നോട് സമയം ചോദിച്ചിരുന്നു പക്ഷെ അത് ഇഷ്ടമാണോ അല്ലയോ എന്ന് പറയാനല്ല വിവാഹത്തിന് മുമ്പ് കുറച്ച് സമയം വേണമെന്നാണ്.’‘ആരതിക്ക് സെറ്റിൽഡ് ആകണമെന്ന് നിർബന്ധമായിരുന്നു. ആ ആവശ്യം ന്യായമാണെന്ന് എനിക്കും തോന്നിയിരുന്നു. റോബിൻ പറഞ്ഞു. ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ വേണ്ടി മാത്രം ദിൽഷ ഒരുപാട് സമയം ചോദിച്ചിരുന്നുവെന്നും അത്രയും നാൾ വെയിറ്റ് ചെയ്തിട്ട് നിരാശപ്പെടാൻ കഴിയാത്തത് കൊണ്ടാണ് ദിൽഷയോടുള്ള പ്രണയം ഉപേക്ഷിച്ചതെന്ന് മുമ്പൊരിക്കൽ റോബിൻ പറഞ്ഞിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിൻ അറിയിച്ചത്. വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

32 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

58 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago