entertainment

ബിഗ് ബോസ് സീസൺ 4 കൺട്രോൾ ചെയ്തിരുന്നത് റോബിൻ ആയിരുന്നു, വീണ്ടും വിളിച്ച് കയറ്റിയത് സീസൺ 5ൽ പവർ നൽകാൻ; ആരതി

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. നാലാം സീസണിൽ ഷോയ്ക്ക് അകത്ത് എപ്പോഴും കണ്ടന്റ് ഉണ്ടാക്കി കൊണ്ടിരുന്ന താരം. ഷോ കഴിഞ്ഞ പുറത്ത് ഇറങ്ങിയപ്പോഴും റോബിൻ തന്നെയായിരുന്നു പ്രധാന കണ്ടന്റ് ക്രിയേറ്റർ.

ബിഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും പുറത്താക്കപ്പെട്ട റോബിൻ കഴിഞ്ഞ ദിവസം അഞ്ചാം സീസണിലൂടെ തിരികെ വന്നിരുന്നു. ഒരു ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു റോബിൻ ബിഗ് ബോസിലേക്ക് തിരികെ വന്നത്. ഒപ്പം രജിത് കുമാറുമുണ്ടായിരുന്നു. റോബിന്റെ വരവ് ആരാധകർ ആഘോഷിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോഴിതാ ഒരിക്കൽ കൂടി ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് റോബിൻ. ഇതിൽ പ്രതികരിച്ച റോബിന്റെ ഭാവി വധു ആരതി പൊടി .

ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 4 കൺട്രോൾ ചെയ്തിരുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണനായിരുന്നുവെന്ന് ഭാവി വധു ആരതി പൊടി. ബിഗ്ഗ് ബോസ്സിന്റെ കൺട്രോളിൽ നിൽക്കാതായപ്പോഴാണ് അദേഹത്തെ പുറത്താക്കിയത്. ബിഗ് ബോസിന്റെ സ്‌ക്രിറ്റ് അനുസരിച്ചല്ല റോബിൻ രാധാകൃഷ്ണൻ കളിച്ചതെന്നും ആരതി പറഞ്ഞു.

ബിഗ്ഗ് ബോസ്സ് സീസൺ 4ന്റെ പവർ സീസൺ 5ന് ഇല്ലായിരുന്നു. അത്‌കൊണ്ടാണ് റോബിനെ ആവിശ്യം വന്നത്. തുടർന്ന് വിളിച്ച് ബിഗ് ബോസ് ഹൗസിൽ കയറ്റുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് പുറത്താക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു. റോബിനെ എല്ലാവരും കൂടി ടാർഗറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറെ അവർക്ക് ആവശ്യമായിരുന്നുവെന്നും ആരതി പൊടി പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ നിന്നും രണ്ടാം തവണയും പുറത്തായ റോബിൻ രാധാകൃഷ്ണനെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയതായിരുന്നു അവർ.

ബിഗ് ബോസ് പരിപാടി നടത്താൻ സമ്മതിക്കില്ലെന്നും ക്യാമറകൾ തകർക്കും ബിഗ് ബോസിനെ അടക്കം വെല്ലുവിളിച്ചതോടെയാണ് റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത്. കഴിഞ്ഞ ബിഗ്ബോസ് സീസൺ 4 മത്സരാർഥിയായ റോബിൻ അതിഥിയായാണ് ഇക്കുറി എത്തിയത്.

പുതിയ വീക്കിലി ടാസ്‌ക് ആയ ‘ബിബി ഹോട്ടൽ ടാസ്‌കിൽ’ ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിന്റുകൾ എത്രയെന്ന് ഹാളിൽവച്ച് പറയുന്നതിനിടെ അഖിൽ മാരാർക്കും ജുനൈസിനുമിടയിൽ തർക്കം നടന്നിരുന്നു. തുടർന്ന് അഖിൽ തോൾ ഉപയോഗിച്ച് ജുനൈസിനെ തള്ളി. കായികമായി ആക്രമിക്കുകയാണ് ഉണ്ടായതെന്നും അതിനാൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് റോബിൻ തട്ടിക്കയറി. തുടർന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൗസിനുള്ളിലെ സാധനങ്ങൾ നശിപ്പിക്കുമെന്നും അദേഹം വെല്ലുവിളിച്ചു.

അഖിലിനും ജുനൈസിനുമിടയിൽ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാൻ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നൽകി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അസ്വസ്ഥനായ റോബിൻ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. ”ഞാൻ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കിൽ മാരാരെയും കൊണ്ടേ പോകൂ.” എന്നൊക്കെ റോബിൻ വെല്ലുവിളിച്ചു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

5 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 hours ago