entertainment

2017ലായിരുന്നു വിവാഹം, 2018 ൽ ഞങ്ങൾ വേർപിരിഞ്ഞു, അമ്മയുടെ ആ​ഗ്രഹപ്രകാരമായിരുന്നു വിവാഹം- ആരതി സോജൻ

മഞ്ഞുരുകും കാലത്തിലെ രമ്യയായും, ഭാഗ്യജാതകത്തിലെ മാധുരിയായും, പൂക്കാലം വരവായിലെ സപ്തതിൊക്കെയായും, ഒരുപിടി നല്ല കഥാപാത്രങ്ങൾകൊണ്ട് ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ആരതി സോജൻ. എറണാകുളം വൈപ്പിൻ സ്വദേശിയായ ആരതി എഞ്ചിനീയറായി ബിരുദം നേടിയ യുവ നടി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ആരതിയുടെ വിശേഷങ്ങൾ അതിവേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്. താര്ത്തനി‍റെ പുത്തൻ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ വിവാഹിതയായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് പലർക്കും അറിയില്ല. 2017ലായിരുന്നു അത്. 2018 ൽ ഞങ്ങൾ വേർപിരിഞ്ഞു. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പിരിഞ്ഞത്. അത് കഴിഞ്ഞിട്ടിപ്പോൾ നാല് വർഷമായി. പബ്ലിക് ഫിഗറായി നിൽക്കുമ്പോൾ വിവാഹം കഴിച്ചിട്ടില്ലെന്ന് കള്ളം പറയാനാവില്ല. ഇന്നല്ലെങ്കിൽ നാളെ അത് പുറത്തുവരും.

21ാം വയസിൽ കല്യാണം കഴിച്ച് 22ാം വയസിൽ പിരിയുകയായിരുന്നു. ഇതേക്കുറിച്ച് അറിയാത്തവരോടെയാണ് ഇപ്പോൾ പറയുന്നത്. ഞാനിത് രഹസ്യമാക്കി വെച്ചുവെന്ന് നാളെ പറയരുത്. നാളെ ചിലപ്പോൾ വേറെ വിവാഹം ചെയ്‌തേക്കാം. ഒരു പെൺകുട്ടി വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ചീത്തപ്പേര് ഉണ്ടായേക്കാം. എന്തായാലും ഉടനെയൊന്നും വിവാഹത്തിന് പ്ലാനില്ല.

കരിയറിന് കുറേക്കൂടി പ്രാധാന്യം നൽകണമെന്നാണ് കരുതുന്നത്. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. പലർക്കും ജോലിയാക്കി കൊടുക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം മക്കൾക്ക് നല്ലൊരു ജോലി കൊടുക്കാനായില്ലല്ലോ എന്ന് പറയാറുണ്ട്. അമ്മയുടെ ഇഷ്ടപ്രകാരമായാണ് എന്റെ വിവാഹം നടത്തിയത്. അത് ഇങ്ങനെയായിത്തീർന്നതിൽ വിഷമം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അമ്മ സന്തോഷവതിയാണ്.

ഇന്നത്തെക്കാലത്ത് വിവാഹമോചനം വലിയ സംഭവമൊന്നുമല്ല. ആരെ വിവാഹം ചെയ്താലും അവരുടെ ഉള്ളൊന്നും നമുക്ക് കയറി നോക്കാൻ പറ്റൂലല്ലോ, എത്ര അഡ്ജസ്റ്റ് ചെയ്താലും ശരിയാവണമെന്നില്ല. അങ്ങനെ പോവുന്നവർ ഭാഗ്യവാൻമാർ എന്നേ ഞാൻ പറയൂ. നാളെ ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ആ സമയത്ത് ഇതൊന്നും പറഞ്ഞ് വരാതിരിക്കാനായാണ് ഇതൊക്കെ ഇപ്പോൾ വിശദീകരിച്ചതെന്നും താരം പറഞ്ഞിരുന്നു.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

15 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

30 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

54 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago